---
title: "തൃച്ചംബരം കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസായ പ്രിയദർശിനി മന്ദിരത്തിന് നേരെ വീണ്ടും ആക്രമണം: പിന്നിൽ സിപിഎം എന്ന് കോൺഗ്രസ്"
english_title: "priyadarshini mandir"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122985/priyadarshini-mandir"
published_at: "2023-06-17T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d4622f3c31_Untitled-2-web.jpg"
keywords: []
---

# തൃച്ചംബരം കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസായ പ്രിയദർശിനി മന്ദിരത്തിന് നേരെ വീണ്ടും ആക്രമണം: പിന്നിൽ സിപിഎം എന്ന് കോൺഗ്രസ്

> **Lead Summary:** **തളിപ്പറമ്പ്: **തൃച്ചംബരം പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ വീണ്ടും ആക്രമണം. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. തൃച്ചംബരം-പാലകുളങ്ങര സംയുക്ത ബൂത്ത് കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന ഓഫീസ് മുഴുവന്‍ അടിച്ചുതകര്‍ത്ത അക്രമിസംഘം ധീരജിന്റെ കൊലയാളികളുടെ ഓഫീസ് എന്ന് ചുമരില്‍ എഴുതുകയും ചുവന്ന പെയിന്റടിക്കുകയും ചെയ്തിട്ടുണ്ട്.

## Article Content

**തളിപ്പറമ്പ്: **തൃച്ചംബരം പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ വീണ്ടും ആക്രമണം. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. തൃച്ചംബരം-പാലകുളങ്ങര സംയുക്ത ബൂത്ത് കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന ഓഫീസ് മുഴുവന്‍ അടിച്ചുതകര്‍ത്ത അക്രമിസംഘം ധീരജിന്റെ കൊലയാളികളുടെ ഓഫീസ് എന്ന് ചുമരില്‍ എഴുതുകയും ചുവന്ന പെയിന്റടിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രിയോടെയാണ് അക്രമം നടന്നതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. വാതില്‍ അടിച്ചുതകര്‍ത്ത് അകത്തുകടന്ന അക്രമികള്‍ ഓഫീസിലെ ഫര്‍ണിച്ചറുകളും മറ്റ് എല്ലാ സാധനങ്ങളും തകര്‍ക്കുകയും ചുമരില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ വീടിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസ് ഇത് അഞ്ചാം തവണയാണ് ആക്രമിക്കപ്പെടുന്നത്. ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം കോൺഗ്രസ്‌ പ്രതിഷേധ പ്രകടനം നടത്തും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122985/priyadarshini-mandir)