---
title: "മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം "
english_title: "Muhammad shaheem "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122977/muhammad-shaheem"
published_at: "2023-06-17T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d417ccb838_Screenshot_20230617_104520_Google.jpg"
keywords: []
---

# മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം 

> **Lead Summary:** **കൂത്തുപറമ്പ് : ** മുതിയങ്ങയിലെ മുംതാസ് മഹലിൽ ശരീഫ് - മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ്‌ ഷഹീം (10 മാസം) ആണ് മുല പാൽ തൊണ്ടയിൽ കുരുങ്ങി മരണമടഞ്ഞത്.

## Article Content

**കൂത്തുപറമ്പ് : ** മുതിയങ്ങയിലെ മുംതാസ് മഹലിൽ ശരീഫ് - മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ്‌ ഷഹീം (10 മാസം) ആണ് മുല പാൽ തൊണ്ടയിൽ കുരുങ്ങി മരണമടഞ്ഞത്.

ഉമ്മ മടിയിൽ ഇരുത്തി മുലപ്പാൽ കൊടുക്കുന്നതിനിടയിൽ കുഞ്ഞിന് അസ്വസ്ഥത അനുഭവപെടുകയും ഉടനെ കൂത്തുപറമ്പിലെ ഒരു ഹോസ്പിറ്റലിൽ എത്തിക്കുകയും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാഹ്‌മയാണ് ഏക സഹോദരി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122977/muhammad-shaheem)