---
title: "ഏഴാം മൈലിൽ സ്കൂളിന് സമീപത്ത് ടവർ സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു"
english_title: "ezham mail"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122899/ezham-mail"
published_at: "2023-06-16T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c7b064aeaf_news-card.jpg"
keywords: []
---

# ഏഴാം മൈലിൽ സ്കൂളിന് സമീപത്ത് ടവർ സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

> **Lead Summary:** സ്കൂളും നിരവധി വീടുകളും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മൊബൈൽ കമ്പനിയുടെ ടവർ സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഏഴാംമൈൽ വടക്കാഞ്ചേരി ക്രസന്റ് സ്കൂളിന് സമീപത്ത് ടവർ സ്ഥാപിക്കാനുള്ള ശ്രമമാണ് പ്രദേശവാസികൾ തടഞ്ഞത്. സ്കൂളിന് 30 മീറ്റർ മാത്രം അകലെയാണ് എയർടെൽ കമ്പനിയുടെ ടവർ സ്ഥാപിക്കുന്നത്. ഇവിടെ ടവറിന്റെ തൂണുകൾ സ്ഥാപിക്കുന്നതിനായി കുഴികൾ ഒരുക്കി പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.

## Article Content

സ്കൂളും നിരവധി വീടുകളും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മൊബൈൽ കമ്പനിയുടെ ടവർ സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഏഴാംമൈൽ വടക്കാഞ്ചേരി ക്രസന്റ് സ്കൂളിന് സമീപത്ത് ടവർ സ്ഥാപിക്കാനുള്ള ശ്രമമാണ് പ്രദേശവാസികൾ തടഞ്ഞത്. സ്കൂളിന് 30 മീറ്റർ മാത്രം അകലെയാണ് എയർടെൽ കമ്പനിയുടെ ടവർ സ്ഥാപിക്കുന്നത്. ഇവിടെ ടവറിന്റെ തൂണുകൾ സ്ഥാപിക്കുന്നതിനായി കുഴികൾ ഒരുക്കി പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ പ്രവൃത്തികൾക്കുള്ള സാധനങ്ങൾ ലാറിയിൽ എത്തിച്ച് ഇറക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പ്രതിഷേധവുമായെത്തുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 70 ഓളം പേരാണ് പ്രതിഷേധിച്ചത്. സ്കൂളിന് തൊട്ടടുത്ത് ടവർ സ്ഥാപിക്കുന്നത് കുട്ടികൾക്ക് ആരോ ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നാണ് നാട്ടുകാർ പറയുന്നത്.

യാതൊരു മുന്നറിയിപ്പുമില്ലാതെ സമീപവാസികൾ പോലുമറിയാതെയാണ് ഇവിടെ ടവർ സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്നും ഇത് അനു വദിക്കില്ലെന്ന് നാട്ടുകാർ ഒറ്റക്കെട്ടായി പറഞ്ഞു. ഇതിനുശേഷം സ്ഥലം ഉടമയുടെ വീട്ടി ലെത്തിയും പ്രദേശവാസികൾ പ്രതിഷേധം അറിയിച്ചു. നാട്ടുകാരായ മജീദ്, ഷിഹാബു ദീൻ, ലതീഷ്, റഷീദ്, മുസ്തഫ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122899/ezham-mail)