---
title: "പോക്സോ കേസിൽ യുവാവും കൗമാരക്കാരനും പിടിയിൽ"
english_title: "Pocso "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122882/pocso"
published_at: "2023-06-16T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c6b1fe1731_arrest-1.jpg"
keywords: []
---

# പോക്സോ കേസിൽ യുവാവും കൗമാരക്കാരനും പിടിയിൽ

> **Lead Summary:** **വളപട്ടണം: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവും കൗമാരക്കാരനും പിടിയിൽ. പാപ്പിനിശേരി പഞ്ചായത്തിലെ 18 കാരനെയും കൗമാരക്കാരനെയുമാണ് പോക്സോ കേസിൽ വളപട്ടണം പോലീസ് പിടികൂടിയത്. സ്റ്റേഷൻ പരിധിയിലെഎട്ട് വയസുകാരിയായ വിദ്യാർത്ഥിനി സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പീഡനവിവരം പുറത്തു പറഞ്ഞത്.

## Article Content

**വളപട്ടണം: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവും കൗമാരക്കാരനും പിടിയിൽ. പാപ്പിനിശേരി പഞ്ചായത്തിലെ 18 കാരനെയും കൗമാരക്കാരനെയുമാണ് പോക്സോ കേസിൽ വളപട്ടണം പോലീസ് പിടികൂടിയത്. സ്റ്റേഷൻ പരിധിയിലെഎട്ട് വയസുകാരിയായ വിദ്യാർത്ഥിനി സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പീഡനവിവരം പുറത്തു പറഞ്ഞത്.

2020 ഒക്‌ടോബർ ഒന്നുമുതൽ 31 വരെയുള്ള ഒരു മാസ കാലയളവിൽ പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയവളപട്ടണം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് 18 കാരനെ അറസ്റ്റ് ചെയ്തു.പോലീസ്കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.കൗമാരക്കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122882/pocso)