---
title: "മാങ്ങാ​ട്ടെ വിവാദ വോട്ട്​ വഖഫ്​ ട്രിബ്യൂണൽ പരിശോധിക്കണമെന്ന്​ ഹൈക്കോടതി"
english_title: "mangatt vakhaf"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122839/mangatt-vakhaf"
published_at: "2023-06-16T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c32211da11_news-card.jpg"
keywords: []
---

# മാങ്ങാ​ട്ടെ വിവാദ വോട്ട്​ വഖഫ്​ ട്രിബ്യൂണൽ പരിശോധിക്കണമെന്ന്​ ഹൈക്കോടതി

> **Lead Summary:** മാങ്ങാട്​ മഹല്ല്​ തിരഞ്ഞെടുപ്പിന്റെ അന്തിമ വിധി പറയുന്നതിന് മുൻപ് വഖഫ് ട്രിബൂണൽ പോൾ ചെയ്ത വോട്ടുകൾ പരിശോധിക്കണമെന്ന് ഹൈക്കോടതി വിധി. മെയ് 20ന് നടന്ന തിരഞ്ഞെടുപ്പിൽ വിവാദപരമായി ചേർത്തതായി പരാതിയുള്ള മറ്റ്​ മഹല്ലിലെയും അതിഥി തൊഴിലാളികളുടെതുമായ ​88 വോട്ടുകളുടെ കാര്യത്തിലാണ് വഖഫ്​ ബോർഡ്​ ട്രിബ്യൂണൽ അന്തിമ തീരുമാനമെടുക്കേണ്ടത് എന്നാണ് ​ ഹൈകോടതി വിധിയിലുള്ളത്. ഇതനുസരിച്ച്​ പ്രസ്​തുത 88 വോട്ടൂം ട്രിബ്യൂണൽ പരിശോധിക്കുന്നത്​ വരെ വഖഫ്​ ബോർഡ് പ്രത്യേകം ​ സൂക്ഷിക്കണമെന്നും ഉത്തരവിലുണ്ട്.

## Article Content

മാങ്ങാട്​ മഹല്ല്​ തിരഞ്ഞെടുപ്പിന്റെ അന്തിമ വിധി പറയുന്നതിന് മുൻപ് വഖഫ് ട്രിബൂണൽ പോൾ ചെയ്ത വോട്ടുകൾ പരിശോധിക്കണമെന്ന് ഹൈക്കോടതി വിധി. മെയ് 20ന് നടന്ന തിരഞ്ഞെടുപ്പിൽ വിവാദപരമായി ചേർത്തതായി പരാതിയുള്ള മറ്റ്​ മഹല്ലിലെയും അതിഥി തൊഴിലാളികളുടെതുമായ ​88 വോട്ടുകളുടെ കാര്യത്തിലാണ് വഖഫ്​ ബോർഡ്​ ട്രിബ്യൂണൽ അന്തിമ തീരുമാനമെടുക്കേണ്ടത് എന്നാണ് ​ ഹൈകോടതി വിധിയിലുള്ളത്. ഇതനുസരിച്ച്​ പ്രസ്​തുത 88 വോട്ടൂം ട്രിബ്യൂണൽ പരിശോധിക്കുന്നത്​ വരെ വഖഫ്​ ബോർഡ് പ്രത്യേകം ​ സൂക്ഷിക്കണമെന്നും ഉത്തരവിലുണ്ട്.

മഹല്ല് തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ അപൂർവ്വമായ വിധിയാണ് ഇതെന്നാണ് മാങ്ങാട് മഹല്ല് സംരക്ഷണ സമിതി പത്ര സമ്മളനത്തിൽ അറിയിച്ചത്. ഇത്തരമൊരു ഹൈകോടതി നടപടി മറച്ച്​ വെച്ച്​ ​ മഹല്ല്​ സമിതി തിരഞ്ഞെടുപ്പ് ​ കോടതി അംഗീകരിച്ചതായി പ്രചരിപ്പിക്കുകയാണെന്ന്​​ മാങ്ങാട്​ മഹല്ല്​ സംരക്ഷണ സമിതി ആരോപിച്ചു. ​മാങ്ങാട്​ മഹല്ല്​ തെരഞ്ഞെടുപ്പിൽ വഖഫ്​​ബോർഡ്​ നിയമിച്ച മുതവല്ലി ചേർത്ത വോട്ടുകൾ മഹല്ല്​ നിവാസികളല്ലാത്തതാണെന്ന് ​ചൂണ്ടികാട്ടി മഹല്ല്​വാസികളായ വി.ഹംസ,കെ.ഇബ്രാഹിം, വി.അബുബക്കർ, സി.ബഷീർ, എന്നിവർ ചേർന്ന്​ സമർപ്പിച്ച ഹരജയിലാണ്​ ഹൈകോടതിയുടെ ഉത്തരവുണ്ടായത്.

​ ഹൈക്കോടതി പ്രത്യേകം മാറ്റി വെക്കാൻ ആവശ്യപ്പെട്ട വോട്ട് കൂടി ചേർത്താണ് മഹല്ല് കമ്മിറ്റി തിരഞ്ഞെടുപ്പിൽ വിജയികളെ പ്രഖ്യാപിച്ചത്. ആ വിഭാഗമാണ് നിലവിൽ മഹല്ലിന്റ ഭരണം കൈയാളുന്നത്. ഹരജി സ്വീകരിച്ച കോടതി മാറ്റി വെച്ച 88 വോട്ടിൻമേൽ ആറ്​ മാസത്തിനകം തീർപ്പ്​ കൽപിക്കണമെന്ന്​ വഖഫ്​ ട്രിബ്യൂണലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പത്ര സമ്മേളനത്തിൽ എം.പി. ഇസ്മയിൽ, സി.ബഷീർ, എം.ടി. അബ്ദുൾ നാസർ, എം.ശാദുലി, കെ. ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122839/mangatt-vakhaf)