---
title: "മാരക വിപത്തിനെ കണ്ടെത്താൻ സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ് നാളെ പള്ളിപ്പറമ്പിൽ"
english_title: "kidney camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122802/kidney-camp"
published_at: "2023-06-16T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c19f310cbc_news-card.jpg"
keywords: []
---

# മാരക വിപത്തിനെ കണ്ടെത്താൻ സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ് നാളെ പള്ളിപ്പറമ്പിൽ

> **Lead Summary:** **കൊളച്ചേരി:** പൂക്കോയ തങ്ങൾ പെയിൻ ആന്റ് പാലിയേറ്റീവ് പി.ടി.എച്ച് കൊളച്ചേരി മേഖലാ കമ്മിറ്റിയും , കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ മൊബൈൽ ലാബും സംയുക്താഭിമുഖ്യത്തിൽ സംഘടിച്ചിക്കുന്ന സൗജന്യ കിഡ്നി ഏർലി ഇവാലുവേഷൻ ക്യാമ്പ് നാളെ ശനിയാഴ്ച രാവിലെ 9 30 മുതൽ 1 മണി വരെ പള്ളിപ്പറമ്പ് ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടക്കും ക്യാമ്പ് മയ്യിൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ടി.പി സുമേഷ് ഉദ്ഘാടനം ചെയ്യും .

## Article Content

**കൊളച്ചേരി:** പൂക്കോയ തങ്ങൾ പെയിൻ ആന്റ് പാലിയേറ്റീവ് പി.ടി.എച്ച് കൊളച്ചേരി മേഖലാ കമ്മിറ്റിയും , കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ മൊബൈൽ ലാബും സംയുക്താഭിമുഖ്യത്തിൽ സംഘടിച്ചിക്കുന്ന സൗജന്യ കിഡ്നി ഏർലി ഇവാലുവേഷൻ ക്യാമ്പ് നാളെ ശനിയാഴ്ച രാവിലെ 9 30 മുതൽ 1 മണി വരെ പള്ളിപ്പറമ്പ് ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടക്കും ക്യാമ്പ് മയ്യിൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ടി.പി സുമേഷ് ഉദ്ഘാടനം ചെയ്യും .

പി.ടി.എച്ച് കൊളച്ചേരി മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ അദ്ധ്യക്ഷനാവും. പി.ടി.എച്ച് ഉപദേശക ബോർഡ് രക്ഷാധികാരി അഡ്വ: അബ്ദുൽ കരീം ചേലേരി, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, പി.ടി.എച്ച് കേരള സി.എഫ് ഒ . ഡോ : എ അമീർ അലി, കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ കോ - ഓർഡിനേറ്റർ രായിൻകുട്ടി നീറാട് തുടങ്ങി പ്രമുഖർ സംബന്ധിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122802/kidney-camp)