---
title: "ബാംഗ്ലൂരിൽ നിന്ന് എം ഡി എം എ കടത്ത്: രണ്ട് യുവാക്കൾ പിടിയിൽ"
english_title: "two arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122760/two-arrested"
published_at: "2023-06-16T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c00ffa25ff_news-card.jpg"
keywords: []
---

# ബാംഗ്ലൂരിൽ നിന്ന് എം ഡി എം എ കടത്ത്: രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** **ഇരിട്ടി: **എം. ഡി. എം. എയുമായി കല്ലുമുട്ടി സ്വദേശി കരിയിൽ ഹൗസിൽ ശരത്ത് , നടുവനാട് സ്വദേശി അമൃത നിവാസിൽ അമൽ എന്നിവരെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്ന് ഇരിട്ടിയിലേക്ക് ആൾട്ടോ കാറിൽ വരുന്നതിനിടെ ഇരിട്ടിയിൽ വച്ചാണ് പോലീസ് പിടികൂടിയത്.

## Article Content

**ഇരിട്ടി: **എം. ഡി. എം. എയുമായി കല്ലുമുട്ടി സ്വദേശി കരിയിൽ ഹൗസിൽ ശരത്ത് , നടുവനാട് സ്വദേശി അമൃത നിവാസിൽ അമൽ എന്നിവരെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്ന് ഇരിട്ടിയിലേക്ക് ആൾട്ടോ കാറിൽ വരുന്നതിനിടെ ഇരിട്ടിയിൽ വച്ചാണ് പോലീസ് പിടികൂടിയത്.

ഇവരിൽ നിന്ന് 74 ഗ്രാം എം. ഡി. എം. എ പിടികൂടി.ഇരിട്ടി എസ്.ഐ കെ.ജെ. ബിനോയ്, എസ്.ഐ സുനിൽ കുമാർ, മജീദ്, പ്രകാശൻ എന്നിവരും എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇവരെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122760/two-arrested)