---
title: "മധ്യവയസ്കനെ വിളിച്ചുവരുത്തി മർദ്ദിച്ച് പണവും കാറും കവർന്ന യുവതിയടക്കം നാലുപേർ പിടിയിൽ"
english_title: "honey trap case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122640/honey-trap-case"
published_at: "2023-06-15T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b2fa308257_news-card.jpg"
keywords: []
---

# മധ്യവയസ്കനെ വിളിച്ചുവരുത്തി മർദ്ദിച്ച് പണവും കാറും കവർന്ന യുവതിയടക്കം നാലുപേർ പിടിയിൽ

> **Lead Summary:** **തലശേരി: **കണ്ണൂർചിറക്കൽ സ്വദേശിയായ മധ്യവയസ്ക്കനെ വിളിച്ചു വരുത്തി പണവും കാറും തട്ടിയെടുത്ത കേസിൽ യുവതി ഉൾപ്പെടെ 4 പേരെ പോലീസ് പിടികൂടി . തലശ്ശേരി ലോട്ടസ് ഓഡിറ്റോറിയത്തിന് സമീപത്തെ സി.ജിതിൻ നടേമ്മൽ ഇയാളുടെ ഭാര്യ മുഴപ്പിലങ്ങാട്ടെ അശ്വതി, സുഹൃത്തുക്കളായ പാനൂർ മുത്താറിപ്പീടികയിലെ കെ പി ഷഫ്നാസ് , കതിരൂർ വേറ്റുമ്മൽ സ്വദേശി കെ സുബൈർ എന്നിവരെ യാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജിതിനെയും ഭാര്യയെയും വീട്ടിൽ നിന്നും മറ്റുള്ള വരെ തലശ്ശേരിയിൽ നിന്നുമാണ് പിടികൂടിയത്.

## Article Content

**തലശേരി: **കണ്ണൂർചിറക്കൽ സ്വദേശിയായ മധ്യവയസ്ക്കനെ വിളിച്ചു വരുത്തി പണവും കാറും തട്ടിയെടുത്ത കേസിൽ യുവതി ഉൾപ്പെടെ 4 പേരെ പോലീസ് പിടികൂടി . തലശ്ശേരി ലോട്ടസ് ഓഡിറ്റോറിയത്തിന് സമീപത്തെ സി.ജിതിൻ നടേമ്മൽ ഇയാളുടെ ഭാര്യ മുഴപ്പിലങ്ങാട്ടെ അശ്വതി, സുഹൃത്തുക്കളായ പാനൂർ മുത്താറിപ്പീടികയിലെ കെ പി ഷഫ്നാസ് , കതിരൂർ വേറ്റുമ്മൽ സ്വദേശി കെ സുബൈർ എന്നിവരെ യാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജിതിനെയും ഭാര്യയെയും വീട്ടിൽ നിന്നും മറ്റുള്ള വരെ തലശ്ശേരിയിൽ നിന്നുമാണ് പിടികൂടിയത്.

സംഭവത്തെക്കുറിച്ച പോലീസ് പറയുന്നതിനെ . കഴിഞ്ഞ ദിവസം ചിറക്കൽ സ്വദേശിയായ മോഹൻദാസിനെ തലശ്ശേരിയിൽ വിളിച്ച് വരുത്തിയാണ് യുവതിയും സംഘം തട്ടിപ്പ നടത്തിയത്. ബുധനാഴ്ച രാവിലെ അശ്വതി താൻ തലശ്ശേരിയിൽ ഉണ്ടെന്നും ഓട്ടോയ്ക്ക് കൊടുക്കാൻ പണമില്ലെന്നും പറഞ്ഞായിരുന്നു മോഹൻ ദാസിനെ വിളിച്ച് വരുത്തിയത്. തലശ്ശേരി യിലെത്തിയ ഇദ്ദേഹത്തെ ഭർത്താവ് ജിതിനും സംഘവും ബലമായി ഒട്ടോയിൽ കയറ്റി കാറിന്റെ താക്കോൽ കൈക്കലാക്കി.

തുടർന്ന് ഇദ്ദേഹത്തിന്റെ 6000 രൂപയും തട്ടിയെടുത്തു. ഇദ്ദേഹത്തിന്റെ  കാറിൽ തന്നെ കാടാച്ചിറ എത്തിച്ച് ബ്ലാങ്ക് സ്റ്റാമ്പ് പേപ്പറിൽ ഒപ്പിടിപ്പിച്ചു. തുടർന്ന് മമ്പറത്ത് ഇറക്കി വിട്ടു. കാറ് വിട്ട് തരണമെങ്കിൽ അഞ്ച്' ലക്ഷം രൂപ തരണമെന്നും പറഞ്ഞു. മോഹൻദാസ് വൈകിട്ടോടെ തലശ്ശേരി പോലീസ് സ്റ്റഷനിൽ പതാതി നൽകി .തുടർന്നാണ് 4 പേരെയും കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122640/honey-trap-case)