---
title: "എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വാഷ് കണ്ടെത്തി നശിപ്പിച്ചു"
english_title: "excise raid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122580/excise-raid"
published_at: "2023-06-15T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ae9c4b12ac_Untitled-2-web.jpg"
keywords: []
---

# എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വാഷ് കണ്ടെത്തി നശിപ്പിച്ചു

> **Lead Summary:** **ആലക്കോട്;** വാറ്റുകേന്ദ്രത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 90 ലിറ്റർ വാഷ് കണ്ടെത്തി. ആലക്കോട് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പ്രകാശൻ ആലക്കലിന്റെ നേതൃത്വത്തിൽ കരുവഞ്ചാൽ വായാട്ടു പറമ്പ് , താവുകുന്ന്, പോത്തുകുണ്ട് , താറ്റ്യാട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ താറ്റ്യാട് തോട്ടുചാലിൽ വെച്ചാണ് 90 ലിറ്റർ വാഷ് കണ്ടെത്തിയത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ തോമസ് ടി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേന്ദ്രൻ എം, രാജീവ് പി.കെ, ഡ്രൈവർ ജോജൻ എന്നിവരും ഉണ്ടായിരുന്നു.

## Article Content

**ആലക്കോട്;** വാറ്റുകേന്ദ്രത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 90 ലിറ്റർ വാഷ് കണ്ടെത്തി. ആലക്കോട് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പ്രകാശൻ ആലക്കലിന്റെ നേതൃത്വത്തിൽ കരുവഞ്ചാൽ വായാട്ടു പറമ്പ് , താവുകുന്ന്, പോത്തുകുണ്ട് , താറ്റ്യാട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ താറ്റ്യാട് തോട്ടുചാലിൽ വെച്ചാണ് 90 ലിറ്റർ വാഷ് കണ്ടെത്തിയത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ തോമസ് ടി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേന്ദ്രൻ എം, രാജീവ് പി.കെ, ഡ്രൈവർ ജോജൻ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122580/excise-raid)