---
title: "അലിവിന്റെ കാരുണ്യ പരമ്പര;  തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കൈമാറി"
english_title: "alivu charitable trust"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122578/alivu-charitable-trust"
published_at: "2023-06-15T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ae8ef400a0_news-card.jpg"
keywords: []
---

# അലിവിന്റെ കാരുണ്യ പരമ്പര;  തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കൈമാറി

> **Lead Summary:** **തൃക്കരിപ്പൂർ:** അൽഹുദ ആർട്സ് &സ്പോർട്സ് ക്ലബ് ബീരിച്ചേരിയുടെ അലിവ് ചാരിറ്റബിൾ സെല്ലിന്റെ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്കുള്ള ക്ലബ് പ്രവർത്തകരിൽ നിന്നും സമാഹരിച്ച തുക കൈമാറി. ബീരിച്ചേരി ക്ലബ് ഓഫീസ് പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ ക്ലബ് കുവൈറ്റ് കമ്മിറ്റി പ്രതിനിധി വി.പി.എം.മുഹമ്മദ് കുഞ്ഞിയിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ തുക സ്വീകരിച്ചു.

## Article Content

**തൃക്കരിപ്പൂർ:** അൽഹുദ ആർട്സ് &സ്പോർട്സ് ക്ലബ് ബീരിച്ചേരിയുടെ അലിവ് ചാരിറ്റബിൾ സെല്ലിന്റെ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്കുള്ള ക്ലബ് പ്രവർത്തകരിൽ നിന്നും സമാഹരിച്ച തുക കൈമാറി. ബീരിച്ചേരി ക്ലബ് ഓഫീസ് പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ ക്ലബ് കുവൈറ്റ് കമ്മിറ്റി പ്രതിനിധി വി.പി.എം.മുഹമ്മദ് കുഞ്ഞിയിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ തുക സ്വീകരിച്ചു.

ജന പ്രതിനിധികളായ വി.പി.പി.ഷുഹൈബ്, യു.പി.ഫായിസ്, രതീഷ് ബാബു, ക്ലബ് ഭാരവാഹികളായ യു.പി.ഫാസിൽ, മർസൂഖ് റഹ്മാൻ, എൻ.ഇസ്മായിൽ, യു.പി.ഷാജഹാൻ, ഷക്കീബ്.എ.ജി, അസ്‌കർ.വി.പി, അലിവ് സെൽ ഡയറക്ടേഴ്‌സായ യു.പി.ഫഹീം, വി.പി.യു.മുഹമ്മദ് പ്രവർത്തകരായ കരീം മലേഷ്യ, സലാഹുദ്ധീൻ.വി.പി, യഹ്‌കൂബ് തുടങ്ങിയവർ സംബന്ധിച്ചു.

ഇതിനോടകം തന്നെ ചികിത്സാ സഹായം , ഭവന നിർമ്മാണം, വിദ്യാഭ്യാസ സഹായം മറ്റു മേഖലകളിലുമായി ലക്ഷകണക്കിന് രൂപയുടെ സാമ്പത്തിക സഹായമാണ് അലിവ് ചാരിറ്റബിൾ സെല്ലിന്റെ നേതൃത്വത്തിൽ നൽകി വരുന്നത്. ബീരിച്ചേരിക്ക് പുറമെ തൃക്കരിപ്പൂരിനും പരിസര പ്രദേശമാകെയും സഹായഹസ്തം സമർപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122578/alivu-charitable-trust)