---
title: ""കെ വി മുഹമ്മദ് കുഞ്ഞി മാസ്റ്റർ അനുപമ വ്യക്തിത്വത്തിന് ഉടമ"; കെ വി ആർ കുഞ്ഞിരാമൻ"
english_title: "k v r kunjiraman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122403/k-v-r-kunjiraman"
published_at: "2023-06-14T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489e05e86291_news-card.jpg"
keywords: []
---

# "കെ വി മുഹമ്മദ് കുഞ്ഞി മാസ്റ്റർ അനുപമ വ്യക്തിത്വത്തിന് ഉടമ"; കെ വി ആർ കുഞ്ഞിരാമൻ

> **Lead Summary:** **കണ്ണൂർ :**യശശരീരനായ കെ വി മുഹമ്മദ് കുഞ്ഞി മാസ്റ്റർ രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിൽ അതുല്യമായ സംഭാവനകൾ ചെയ്ത അനുപമ വ്യക്തിത്വത്തിനു ടമയാണെന്ന് പ്രമുഖ വ്യവസായിയും കെവിആർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ കെ വി ആർ കുഞ്ഞിരാമൻ പ്രസ്താവിച്ചു.

## Article Content

**കണ്ണൂർ :**യശശരീരനായ കെ വി മുഹമ്മദ് കുഞ്ഞി മാസ്റ്റർ രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിൽ അതുല്യമായ സംഭാവനകൾ ചെയ്ത അനുപമ വ്യക്തിത്വത്തിനു ടമയാണെന്ന് പ്രമുഖ വ്യവസായിയും കെവിആർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ കെ വി ആർ കുഞ്ഞിരാമൻ പ്രസ്താവിച്ചു.

നാൽപതിലധികം വർഷത്തെ സഹോദര തുല്യമായ ബന്ധമാണ് താനും കെവിയും തമ്മിലുണ്ടായിരുന്നതെന്നും മരണംവരെയും അതു കാത്തുസൂക്ഷിക്കാനായി എന്നത് മഹാഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ല മുസ്ലിം ലീഗ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഹരിതാർദ്രം - കെ വി മുഹമ്മദ് കുഞ്ഞി സ്മരണിക ജില്ലയിലെ 50 ലൈബ്രറികൾക്ക് സ്പോൺസർ ചെയ്തുകൊണ്ട് നടന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷതവഹിച്ചു. ജില്ലാ ഭാരവാഹികളായ വി പി വമ്പൻ, കെ പി താഹിർ ,മഹമൂദ് അള്ളാംകുളം എൻ. കെ റഫീഖ് മാസ്റ്റർ, ടി എ തങ്ങൾ, ബി കെ അഹമ്മദ് ,അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി പി റഷീദ്, കെ വി ബഷീർ, ഡോ. എ കെ അബ്ദുസ്സലാം തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122403/k-v-r-kunjiraman)