---
title: "തെരുവ് നായ ശല്യത്തിന് പരിഹാരം വേണം; നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗ് നിവേദനം നൽകി"
english_title: "kuppam muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122347/kuppam-muslim-league"
published_at: "2023-06-14T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64899c2bde308_news-card.jpg"
keywords: []
---

# തെരുവ് നായ ശല്യത്തിന് പരിഹാരം വേണം; നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗ് നിവേദനം നൽകി

> **Lead Summary:** പരിയാരം ഗ്രാമ പഞ്ചായത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും പ്രത്യേകിച്ച് 11,12 വാർഡിൽപെട്ട കുപ്പം,മുക്കുന്ന്,സി എച്ച് നഗർ,കപ്പണത്തട്ട്,ചുടല,സി പൊയിൽ എന്നീ പ്രദേശങ്ങളിലും രൂക്ഷമായ തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനം നൽകി.

## Article Content

പരിയാരം ഗ്രാമ പഞ്ചായത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും പ്രത്യേകിച്ച് 11,12 വാർഡിൽപെട്ട കുപ്പം,മുക്കുന്ന്,സി എച്ച് നഗർ,കപ്പണത്തട്ട്,ചുടല,സി പൊയിൽ എന്നീ പ്രദേശങ്ങളിലും രൂക്ഷമായ തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനം നൽകി.

തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചത് കാരണം കാൽ നട യാത്രക്കാരും സ്കൂൾ, മദ്റസ വിദ്യാർത്ഥികളും ഏറെ പ്രയാസപ്പെടുകയാണ്.പൊതുജനങ്ങൾ നിത്യവൃത്തിക്ക് വേണ്ടിയും അലങ്കാരങ്ങൾക്കും വളർത്തുന്ന പക്ഷികളെയും മൃഗങ്ങളെയും വ്യാപകമായി ആക്രമിക്കുന്നതും പതിവാണ്.കോഴികളെയാണ് പ്രധാനമായും ആക്രമിക്കുന്നത്.പകൽ സമയങ്ങളിലും കൂട്ടമായെത്തുന്ന നായകൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഭീതി വിതക്കുകയാണ്.റോഡുകളിൽ കൂട്ടമായി നിൽക്കുന്ന തെരുവ് നായ്ക്കൾ വാഹനങ്ങൾ അടുത്തെത്തുമ്പോൾ ഓടിയടുക്കുന്നതും വെപ്രാളത്തിനിടെ ഇരുചക്രവാഹനങ്ങൾ മറിയുന്നതുമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.ആയതിനാൽ ഉടൻ തന്നെ വേണ്ട നടപടികൾ കൈക്കൊണ്ട് ജനങ്ങളുടെ ജീവനും വളർത്തു മൃഗങ്ങൾക്കും സംരക്ഷണം ഉറപ്പാക്കണമെന്നും മുഴപ്പിലങ്ങാട് പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതിന് മുൻപായി അധികൃതർ ഉണരണമെന്നും പഞ്ചായത്ത്‌ സെക്രട്ടറിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ വി അബ്ദുള്ള ഹാജി, ജനറൽ സെക്രട്ടറി സി ഉമ്മർ, ഗ്രാമ പഞ്ചായത്ത്‌ അംഗം ടി പി ഇബ്രാഹീം,ഒ പി അബ്ദുൽ ഖാദർ എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122347/kuppam-muslim-league)