---
title: "പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ അതിഥികളായി 23 പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ"
english_title: "snake park"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122224/snake-park"
published_at: "2023-06-14T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648945da53c9b_news-card.jpg"
keywords: []
---

# പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ അതിഥികളായി 23 പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ

> **Lead Summary:** **പറശ്ശിനിക്കടവ്: **പറശ്ശിനിക്കടവ് എം.വി.ആർ സ്നേക്ക് പാർക്ക് ആൻഡ് സൂവിലെ ‘കാ” എന്ന പെരുമ്പാമ്പിന്റെ മുട്ട വിരിഞ്ഞ് ഇറങ്ങിയത് 23 കുഞ്ഞുങ്ങൾ. ഇംഗ്ലീഷ് എഴുത്തുകാരൻ റുഡ്യാർഡ് കിപ്പ്ലിംഗിന്റെ പ്രശസ്തമായ ജംഗിൾ ബുക്കിലെ പാമ്പിന്റെ പേരാണ് ‘കാ”. ‘കാ” കഴിഞ്ഞ ഏപ്രിൽ മാസം ഏഴാം തീയതിയാണ് 32 മുട്ടകളിട്ടത്.

## Article Content

**പറശ്ശിനിക്കടവ്: **പറശ്ശിനിക്കടവ് എം.വി.ആർ സ്നേക്ക് പാർക്ക് ആൻഡ് സൂവിലെ ‘കാ” എന്ന പെരുമ്പാമ്പിന്റെ മുട്ട വിരിഞ്ഞ് ഇറങ്ങിയത് 23 കുഞ്ഞുങ്ങൾ. ഇംഗ്ലീഷ് എഴുത്തുകാരൻ റുഡ്യാർഡ് കിപ്പ്ലിംഗിന്റെ പ്രശസ്തമായ ജംഗിൾ ബുക്കിലെ പാമ്പിന്റെ പേരാണ് ‘കാ”. ‘കാ” കഴിഞ്ഞ ഏപ്രിൽ മാസം ഏഴാം തീയതിയാണ് 32 മുട്ടകളിട്ടത്.

പെരുമ്പാമ്പുകൾ അടയിരിക്കാറുണ്ടെങ്കിലും സ്നേക്ക് പാർക്കിൽ വിരിഞ്ഞ മുട്ടകൾ എല്ലാം തന്നെ പ്രത്യേകമായി വിരിയിച്ചെടുക്കുകയായിരുന്നു. 65 ദിവസം എടുത്ത് ജൂൺ പതിനൊന്നാം തീയതിയാണ് മുട്ടകൾ വിരിഞ്ഞത്. എല്ലാ കുഞ്ഞുങ്ങളും ആരോഗ്യവാന്മാരായിരിക്കുന്നു. ജൂൺ മാസം ഒമ്പതിന് സ്നേക്ക് പാർക്കിലെ ‘മാനസ” എന്ന അണലി 25 കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122224/snake-park)