---
title: "നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.99 ശതമാനം സ്കോറോടെ ഒന്നാം റാങ്ക് രണ്ടു പേർക്ക്: കേരളത്തില്‍നിന്ന് ഒന്നാമത് ആര്യ"
english_title: "Neet result"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122179/neet-result"
published_at: "2023-06-13T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6488a5464b01c_neet-2023.jpg"
keywords: []
---

# നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.99 ശതമാനം സ്കോറോടെ ഒന്നാം റാങ്ക് രണ്ടു പേർക്ക്: കേരളത്തില്‍നിന്ന് ഒന്നാമത് ആര്യ

> **Lead Summary:** ന്യൂഡല്‍ഹി: ദേശീയ തലത്തിൽ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് യു.ജി. (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ - 2023 ഫലം പ്രസിദ്ധീകരിച്ചു.

## Article Content

ന്യൂഡല്‍ഹി: ദേശീയ തലത്തിൽ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് യു.ജി. (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ - 2023 ഫലം പ്രസിദ്ധീകരിച്ചു.

ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് https://neet.nta.nic.in -ല്‍ പരീക്ഷാഫലം പരിശോധിക്കാം. ഒന്നാം റാങ്ക് രണ്ടു പേർ ചേർന്ന് പങ്കിട്ടു.

99.99 ശതമാനം സ്കോറോടെയാണ് തമിഴ്നാട് സ്വദേശിയായ പ്രബഞ്ചനും ആന്ധ്രാ സ്വദേശിയായ ബോറ വരുണ്‍ ചക്രവര്‍ത്തിയും ഒന്നാംസ്ഥാനം പങ്കിട്ടത്.

കേരളത്തിൽ ഒന്നാമതെത്തിയത് 23-ാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശി ആർ.എസ്.ആര്യയാണ് ആദ്യ അന്‍പത് റാങ്കുകാരിലെ ഏക മലയാളി. ആദ്യ 50 റാങ്കുകളിൽ 40ഉം ആൺകുട്ടികള്‍ക്കാണ്. ഏറ്റവും കൂടുതല്‍പ്പേര്‍ യോഗ്യതനേടിയത് ഉത്തര്‍പ്രദേശില്‍നിന്നാണ് (1.39 ലക്ഷം പേര്‍). രണ്ടാം സ്ഥാനം മഹാരാഷ്ട്രയ്ക്കും (1.31 ലക്ഷം പേര്‍) മൂന്നാം സ്ഥാനം രാജസ്ഥാനുമാണ് (ഒരു ലക്ഷം പേര്‍).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122179/neet-result)