---
title: "കേരളത്തിൽ പനി കൂടുന്നു; മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്"
english_title: "fever"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122139/fever"
published_at: "2023-06-13T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648882941f659_Untitled-2-webfever.jpg"
keywords: []
---

# കേരളത്തിൽ പനി കൂടുന്നു; മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

> **Lead Summary:** **കണ്ണൂർ: **സം​സ്ഥാ​ന​ത്ത് പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു​വെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് രം​ഗ​ത്ത്. പ്ര​തി​ദി​നം പ​തി​നാ​യി​ര​ത്തി​ല​ധി​കം കേ​സു​ക​ൾ പ​നി ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്നു​ണ്ട്. പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നാ​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും പ​നി ക്ലി​നി​ക്ക് തു​ട​ങ്ങാ​ൻ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

## Article Content

**കണ്ണൂർ: **സം​സ്ഥാ​ന​ത്ത് പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു​വെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് രം​ഗ​ത്ത്. പ്ര​തി​ദി​നം പ​തി​നാ​യി​ര​ത്തി​ല​ധി​കം കേ​സു​ക​ൾ പ​നി ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്നു​ണ്ട്. പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നാ​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും പ​നി ക്ലി​നി​ക്ക് തു​ട​ങ്ങാ​ൻ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​മാ​ണ് കൂ​ടി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ അ​പ​ക​ട​കാ​രി എ​ലി​പ്പ​നി​യാ​ണ്. പ​നി ബാ​ധി​ത​ർ സ്വ​യം ചി​കി​ത്സ ന​ട​ത്തി രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന സ്ഥി​തി​യു​ണ്ടാ​കു​ന്നു​വെ​ന്നും പ​നി​യു​ടെ ആ​രം​ഭ​ത്തി​ൽ ത​ന്നെ ചി​കി​ത്സ തേ​ട​ണ​മെ​ന്നു​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. മ​ഴ തു​ട​ങ്ങി​യ​തോ​ടെ ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​മെ​ന്നും പ​രി​സ​ര ശു​ചി​ത്വം പ്ര​ധാ​ന​മാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ഓ​ർ​മി​പ്പി​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122139/fever)