---
title: "യാത്രക്കാരിയെ രാത്രി പാതിവഴിയിൽ ഇറക്കിവിട്ട സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു"
english_title: "license of conductor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122138/license-of-conductor"
published_at: "2023-06-13T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648882076bda7_Untitled-2-webbus.jpg"
keywords: []
---

# യാത്രക്കാരിയെ രാത്രി പാതിവഴിയിൽ ഇറക്കിവിട്ട സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

> **Lead Summary:** **കൊച്ചി: **യാത്രക്കാരിയെ രാത്രി പാതി വഴിയില്‍ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി. ആലുവ - തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്‌കോ ബസ് കണ്ടക്ടര്‍ സജു തോമസിന്റെ കണ്ടക്ടര്‍ ലൈസന്‍സാണ് 20 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

## Article Content

**കൊച്ചി: **യാത്രക്കാരിയെ രാത്രി പാതി വഴിയില്‍ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി. ആലുവ - തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്‌കോ ബസ് കണ്ടക്ടര്‍ സജു തോമസിന്റെ കണ്ടക്ടര്‍ ലൈസന്‍സാണ് 20 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

ആലുവ ജോയിന്റ് ആര്‍ടിഒ ബി ഷഫീഖ് ആണ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞദിവസം രാത്രി 8.40 നാണ് സംഭവം. ആലുവ സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് യാത്ര അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞാണ് നാദിറയെന്ന സ്ത്രീയെ ഇറക്കിവിട്ടത്. തുടര്‍ന്ന് ഇവര്‍ പരാതിപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122138/license-of-conductor)