---
title: "സുധാകരൻ തട്ടിപ്പുകളുടെ നേതാവ്: കെ.സുധാകരനെതിരെ അതിരൂക്ഷ വിമർശനവുമായി എം.വി ജയരാജൻ"
english_title: "M v jayarajan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122123/m-v-jayarajan"
published_at: "2023-06-13T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64887598cbacb_jayarajan.1.1404275.jpg"
keywords: []
---

# സുധാകരൻ തട്ടിപ്പുകളുടെ നേതാവ്: കെ.സുധാകരനെതിരെ അതിരൂക്ഷ വിമർശനവുമായി എം.വി ജയരാജൻ

> **Lead Summary:** **കണ്ണൂർ: **കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെതിരെ അതിരൂക്ഷ വിമർശനവുമായി സി.പി.എം നേതാവ് എം.വി ജയരാജൻ കേസുകളുൾ എടുക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു.

## Article Content

**കണ്ണൂർ: **കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെതിരെ അതിരൂക്ഷ വിമർശനവുമായി സി.പി.എം നേതാവ് എം.വി ജയരാജൻ കേസുകളുൾ എടുക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു.

കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോൻ സെന്റെ വീട്ടിൽ ചികിത്സയ്ക്ക് പോയെന്നാണ് സുധാകരന്റെ മറുപടി. അതു ആശുപത്രിയുമല്ല രോഗികൾ അവിടെ പോകാറുമില്ല പിന്നെന്തിനാണ് സുധാകരൻ അവിടെ പോയത്. അവിടെ പോയിട്ട് അസുഖം മാറാത്തതിനാൽ പിന്നെ പോയിട്ടില്ലെന്നാണ് സുധാകരൻ പറയുന്നത്.

നിയമപരമായി സുധാകരൻ അതു തെളിയിക്കട്ടെ. കെ.പി.സി.സി അധ്യക്ഷൻ തട്ടിപ്പുകളുടെ നേതാവാണെന്നും ജയരാജൻ ആരോപിച്ചു. അദ്ദേഹം കണ്ണൂർ ഡി.സി.സി പ്രസിഡന്റായത് തന്നെ ആയുധം ഉപയോഗിച്ചു മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയാണ്. ഇത്തരമൊരു ക്രിമിനൽ മനസുള്ളനേതാവ് എങ്ങനെയാണ് കെ.പി.സി.സി അധ്യക്ഷ പദവിയിലെത്തിയതു തന്നെ അത്ഭുതകരമാണ്. അദ്ദേഹത്തിനെ കേസിലെ പ്രതിയായി കണ്ടെത്തിയത് അന്വേഷണ ഏജൻസിയാണ്.

മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലിനെ തെരുവുനായ്ക്കൾ കടിച്ചു കൊന്ന സംഭവം ആരെയും നടുക്കുന്നതാണ് എന്നാൽ ഈ സംഭവം രാഷ്ട്രീയവൽക്കരിക്കാൻ ചിലർ ശ്രമിക്കുകയാണ് തെരുവ് നായകളെ വന്ധ്യംകരിക്കാൻ മാത്രമേ തദ്ദേശ സ്വയം ഭരണ സ്ഥാപനക്കു അനുമതിയുള്ളൂ. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലണമെന്ന ഹരജിയിൽ കേസ് സുപ്രീം കോടതിയിൽ നടന്നു വരികയാണ്.

എല്ലാ നായ്ക്കളെയുമല്ല അക്രമകാരികളെ കൊല്ലണമെന്നാണ് അഭിപ്രായം വളർത്തുനായ്ക്കളെയും തെരുവ് നായ്ക്കളെയും കേന്ദ്ര സർക്കാർ ഒരേ പോലെയാണ് കാണുന്നത്. ഈ സമീപനം മാറ്റണം. നിഹാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പാർട്ടി മുഖ്യമന്ത്രിക്കും സർക്കാരിനും കത്തെഴുതിയിട്ടുണ്ട്. പുറത്തിൽ പള്ളി വിവാദത്തിൽ സി.പി.എം ഇടപെട്ടുവെന്ന ലീഗ് നേതാവിന്റെ ആരോപണം തെറ്റാണ് മട്ടന്നൂർ പള്ളിയിലും പുറത്തീലും മട്ടന്നൂർ അമ്പലത്തിലുമൊക്കെ അഴിമതി നടന്നതാണ് നടപടിക്ക് കാരണമെന്നും എം.വി ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122123/m-v-jayarajan)