---
title: "ബൈക്ക്  അപകടത്തിൽപെട്ട്  ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരി മരിച്ചു"
english_title: "obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12201/obituary"
published_at: "2021-11-22T17:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b89699e93f_Untitled-2 web.jpg"
keywords: []
---

# ബൈക്ക്  അപകടത്തിൽപെട്ട്  ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരി മരിച്ചു

> **Lead Summary:** ബൈക്ക് യാത്രക്കിടെ അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന മുല്ലക്കൊടി റൂറൽ ബാങ്ക് ജീവനക്കാരി ശൈലജ നിര്യാതയായി. കമ്പിൽ പാട്ടയം സ്വദേശിയാണ്.

## Article Content

ബൈക്ക് യാത്രക്കിടെ അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന മുല്ലക്കൊടി റൂറൽ ബാങ്ക് ജീവനക്കാരി ശൈലജ നിര്യാതയായി. കമ്പിൽ പാട്ടയം സ്വദേശിയാണ്.

വ്യാഴാഴ്ച രാവിലെ നാലാം പിടികയിൽ വച്ചായിരുന്നു അപകടം നടന്നത്. രാവിലെ ബേങ്കിലേക്ക് മകൻ്റെ ബൈക്കിൽ ജോലിക്ക് വരവെയാണ് അപകടം സംഭവിച്ചത്.

തുടർന്ന് കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.  ഭർത്താവ് അശോകൻ പരാലിസിസ് ബാധിച്ച് ഏറെക്കാലമായി ചികിത്സയിലാണ്.

മക്കൾ :- അനുശ്രീ, ശ്രീരാഗ് (രണ്ടു പേരും വിദ്യാർത്ഥികൾ ) സംസ്കാരം പിന്നീട് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12201/obituary)