---
title: "പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് ഇന്ന്"
english_title: "trial allotment"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121940/trial-allotment"
published_at: "2023-06-13T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6487e6df50f1e_1.jfif"
keywords: []
---

# പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് ഇന്ന്

> **Lead Summary:** **തിരുവനന്തപുരം : **ഹയര്‍സെക്കൻഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്മെന്‍റ് റിസള്‍ട്ട് ഇന്നു വൈകുന്നേരം നാലിന് പ്രസിദ്ധീകരിക്കും. 15ന് വൈകുന്നേരം അഞ്ച‌ു വരെ ട്രയല്‍ അലോട്ട്മെന്‍റ് ലിസ്റ്റ് പരിശോധിക്കാം. പ്രോസ്പക്ടസ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്‍റിനായി പരിഗണിച്ചത്.

## Article Content

**തിരുവനന്തപുരം : **ഹയര്‍സെക്കൻഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്മെന്‍റ് റിസള്‍ട്ട് ഇന്നു വൈകുന്നേരം നാലിന് പ്രസിദ്ധീകരിക്കും. 15ന് വൈകുന്നേരം അഞ്ച‌ു വരെ ട്രയല്‍ അലോട്ട്മെന്‍റ് ലിസ്റ്റ് പരിശോധിക്കാം. പ്രോസ്പക്ടസ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്‍റിനായി പരിഗണിച്ചത്.

> പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ "Click for Higher Secondary Admissison" എന്ന ലിങ്കിലൂടെ ഹയര്‍സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റില്‍ പ്രവേശിച്ച്‌ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ റിസള്‍ട്ട് പരിശോധിക്കാം. ഇതിനു വേണ്ട സാങ്കേതിക സൗകര്യങ്ങള്‍ അപേക്ഷകരുടെ വീടിനടുത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കൻഡറി സ്കൂളുകളിലെ ഹെല്‍പ്പ് ഡെസ്കുകളില്‍നിന്നു തേടാം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121940/trial-allotment)