---
title: "എം.എസ്.എഫ് ദേശീയ പാത ഉപരോധിച്ചു"
english_title: "MSF "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121902/msf"
published_at: "2023-06-12T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6487569e79969_IMG-20230612-WA0072.jpg"
keywords: []
---

# എം.എസ്.എഫ് ദേശീയ പാത ഉപരോധിച്ചു

> **Lead Summary:** മലബാർ ദേശ അയിത്തം അവസാനിപ്പിക്കുക.പ്രൊ.വി കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്ത് വിടുക. സ്ഥിര ബാച്ചുകളും അനുബന്ധ സൗകര്യങ്ങളും മലബാറിലെ വിദ്യാലയങ്ങളിൽ സർക്കാർ ഉറപ്പ് വരുത്തുക. എന്നീ ആവശ്യങ്ങളുന്നയിച്ച് എം.എസ്.എഫ് മലബാർ സ്തംഭന സമരത്തിന്റെ ഭാഗമായി പയ്യന്നൂർ മണ്ഡലം എം എസ് എഫ് കമ്മിറ്റിയുടെ നേത്രത്വത്തിൽ പയ്യന്നൂർപെരുമ്പയിൽ പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു.

## Article Content

മലബാർ ദേശ അയിത്തം അവസാനിപ്പിക്കുക.പ്രൊ.വി കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്ത് വിടുക. സ്ഥിര ബാച്ചുകളും അനുബന്ധ സൗകര്യങ്ങളും മലബാറിലെ വിദ്യാലയങ്ങളിൽ സർക്കാർ ഉറപ്പ് വരുത്തുക. എന്നീ ആവശ്യങ്ങളുന്നയിച്ച് എം.എസ്.എഫ് മലബാർ സ്തംഭന സമരത്തിന്റെ ഭാഗമായി പയ്യന്നൂർ മണ്ഡലം എം എസ് എഫ് കമ്മിറ്റിയുടെ നേത്രത്വത്തിൽ പയ്യന്നൂർപെരുമ്പയിൽ പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു.

സംസ്ഥാന എം.എസ്.എഫ് വൈസ്പ്രസിഡന്റ് സജീർ ഇഖ്ബാൽ ഉദ്ഘടനം ചെയ്തു മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ. അഷറഫ് . യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.കെ. നൗഷാദ്, പി.മുസ്തഫ പ്രസംഗിച്ചു. സക്കീർതായിറ്റേരി അദ്ധ്യക്ഷത വഹിച്ചു. ശമ്മാസ് ദാവൂദ് സ്വാഗതo പറഞ്ഞു. അൻവർ ശക്കീർ , മുഹമ്മദ് കാങ്കോൽ . നജ്മുദ്ധീൻ കവ്വായി, മുബാറക് പെരിങ്ങോo, മുഷ്താഖ് പുളിങ്ങോം ഹാഷിം സീയാലി, അർഷിദ് പെരിങ്ങോം സമദ്‌ തട്ടുമ്മൽ നേത്രത്വം നൽകി പയ്യന്നൂർ പോലീസ് ഹൗസ് ഓഫീസർ മെൽവിൻ ജോസ് എസ് ഐ.എം.വി ഷീജു എന്നിവരുടെ നേത്രത്വലിലുള്ള  പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121902/msf)