---
title: "കണ്ണൂരില്‍ കളിക്കുന്നതിനിടെ ഐസ്‌ക്രീം ബോംബ് പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക്  പരിക്ക്‌"
english_title: "ice-cream-bomb-explodes-in-kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12184/ice-cream-bomb-explodes-in-kannur"
published_at: "2021-11-22T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b7821a59f0_bomb.jpg"
keywords: []
---

# കണ്ണൂരില്‍ കളിക്കുന്നതിനിടെ ഐസ്‌ക്രീം ബോംബ് പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക്  പരിക്ക്‌

> **Lead Summary:** കണ്ണൂര്‍: കളിക്കുന്നതിനിടെ, ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. നരിവയല്‍ സ്വദേശിയായ ശ്രീവര്‍ധിനാണ് പരിക്കേറ്റത്. കുട്ടിയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

## Article Content

കണ്ണൂര്‍: കളിക്കുന്നതിനിടെ, ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. നരിവയല്‍ സ്വദേശിയായ ശ്രീവര്‍ധിനാണ് പരിക്കേറ്റത്. കുട്ടിയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിറക്കുനിക്കടുത്ത് വെള്ളൊഴിക്കിലാണ് സ്‌ഫോടനം നടന്നത്. കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. തെറിച്ചുവീണ പന്ത് എടുക്കാന്‍ പോയപ്പോഴാണ് ബോംബ് പൊട്ടി കുട്ടിക്ക് പരിക്കേറ്റതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ജനവാസകേന്ദ്രത്തിലാണ് കുട്ടികള്‍ കളിച്ചിരുന്നത്. തൊട്ടടുത്ത് കാടുപിടിച്ചു കിടന്ന വളപ്പിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാന്‍ പോകുമ്പോള്‍ ബോള്‍ രൂപത്തിലുള്ള ഐസ്‌ക്രീം കപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടു.

ഇത് എടുത്തു നോക്കുന്നതിനിടെ, സംശയം തോന്നിയ കുട്ടി ഇത് വലിച്ചെറിയാന്‍ ശ്രമിക്കുമ്പോഴാണ് ബോംബ് പൊട്ടിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12184/ice-cream-bomb-explodes-in-kannur)