---
title: "എൻ ആർ ഇ ജി വർക്കേർസ് യൂനിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് സമ്മേളനം നടത്തി"
english_title: "NREG"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121780/nreg"
published_at: "2023-06-12T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486deacaca3a_news-card.jpg"
keywords: []
---

# എൻ ആർ ഇ ജി വർക്കേർസ് യൂനിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് സമ്മേളനം നടത്തി

> **Lead Summary:** **ചട്ടുകപ്പാറ; **എൻ ആർ ഇ ജി വർക്കേർസ് യൂനിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് സമ്മേളനം ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടന്നു.ജില്ലാ കമ്മറ്റി അംഗം പി.സി.അശോകൻ ഉൽഘാടനം ചെയ്തു. യൂനിയൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സി.സുജാത അദ്ധ്യക്ഷത വഹിച്ചു.എം.പി.മുകുന്ദൻ പതാക ഉയർത്തി. കെ.സി. സ്മിത രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.

## Article Content

**ചട്ടുകപ്പാറ; **എൻ ആർ ഇ ജി വർക്കേർസ് യൂനിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് സമ്മേളനം ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടന്നു.ജില്ലാ കമ്മറ്റി അംഗം പി.സി.അശോകൻ ഉൽഘാടനം ചെയ്തു. യൂനിയൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സി.സുജാത അദ്ധ്യക്ഷത വഹിച്ചു.എം.പി.മുകുന്ദൻ പതാക ഉയർത്തി. കെ.സി. സ്മിത രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.

എം.കെ.സവിത അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി കെ.എം.ഷിബ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം എം.വി.ഓമന ഏറിയ കമ്മറ്റി അംഗങ്ങളായ കെ. മനോജ്, കെ.പത്മിനി, എ ഐ ഡബ്ലിയു ഡി എ മയ്യിൽ ഏറിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എം.വി.സുശീല ,സി ഐ ടി യു മയ്യിൽ ഏറിയ പ്രസിഡണ്ട് കെ.നാണു, ഏറിയ വൈസ് പ്രസിഡണ്ട് പി.വി.ഗംഗാധരൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

സംഘാടക സമിതി ചെയർമാൻ വി.വി.ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ സെക്രട്ടറി - കെ.എം ഷീബ ജോ :സെക്രട്ടറി കെ.സി .സ്മിത, എം.വി.റോജ പ്രസിഡണ്ട് - സി.സുജാത വൈസ് പ്രസിഡണ്ട് എം.കെ.സവിത, എം.പി.രൂപ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121780/nreg)