---
title: "എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "dyfi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121776/dyfi"
published_at: "2023-06-12T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486dc4199d5e_1.jfif"
keywords: []
---

# എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** DYFI വെള്ളാവ് സെന്റർ യൂണിറ്റ് എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. DYFI തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി ട്രഷറർ സഖാവ് പ്രജീഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സിവിൽ പോലീസ് ഓഫീസർ സോജി അഗസ്റ്റിൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു സംസാരിച്ചു.

## Article Content

DYFI വെള്ളാവ് സെന്റർ യൂണിറ്റ് എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. DYFI തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി ട്രഷറർ സഖാവ് പ്രജീഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സിവിൽ പോലീസ് ഓഫീസർ സോജി അഗസ്റ്റിൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു സംസാരിച്ചു.

CPIM വെള്ളാവ് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി സ: കെ വി മധു, DYFI കുറ്റ്യേരി വെസ്റ്റ് മേഖലാ സെക്രട്ടറി വിന്ദാസ് കെ.വി , മേഖലാ പ്രസിഡന്റ്‌ ശരത്, SFI കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അനുരാജ് എം എം, സിനിമ ആർട്ട്‌ ഡയറക്ടർ മധു വെള്ളാവ്,കെ വി പ്രവീൺ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു.  യൂണിറ്റ് പ്രസിഡണ്ട് ജിഷ പി പി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ശരണ്യ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121776/dyfi)