---
title: "ചിരാത് കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഥയരങ്ങും അനുമോദന ചടങ്ങും സംഘടിപ്പിച്ചു"
english_title: "chirath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121675/chirath"
published_at: "2023-06-12T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648695c14eb94_1.jfif"
keywords: []
---

# ചിരാത് കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഥയരങ്ങും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

> **Lead Summary:** **കുറുമാത്തൂർ:** ചിരാത് കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഥയരങ്ങും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. എഴുത്തുകാരിയും കണ്ണൂർ യൂണിവേഴ്സിറ്റി ബി എ ഹിസ്റ്ററി ഒന്നാം റാങ്ക് ജേതാവായ ഫാത്തിമത്തുൽ സഫ്നയെയാണ് അനുമോദിച്ചത്. .കുറുമാത്തൂർ നിടുമുണ്ടയിലെ കോയാടൻ കോംപ്ലക്സ് ഹാളിൽ വെച്ചു നടന്ന കഥയരങ്ങ് ദേശീയ അധ്യാപക അവാർഡ് ജേതാവും പ്രഭാഷകനുമായ രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**കുറുമാത്തൂർ:** ചിരാത് കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഥയരങ്ങും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. എഴുത്തുകാരിയും കണ്ണൂർ യൂണിവേഴ്സിറ്റി ബി എ ഹിസ്റ്ററി ഒന്നാം റാങ്ക് ജേതാവായ ഫാത്തിമത്തുൽ സഫ്നയെയാണ് അനുമോദിച്ചത്. .കുറുമാത്തൂർ നിടുമുണ്ടയിലെ കോയാടൻ കോംപ്ലക്സ് ഹാളിൽ വെച്ചു നടന്ന കഥയരങ്ങ് ദേശീയ അധ്യാപക അവാർഡ് ജേതാവും പ്രഭാഷകനുമായ രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

അനുമോദന ചടങ്ങിൻ്റെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും മുൻ കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ് ഡീനുമായ വി.എസ്.അനിൽകുമാർ നിർവ്വഹിച്ചു. ചിരാത് കലാ സാഹിത്യ വേദി പ്രസിഡണ്ട് രാജേഷ് കുറുമാത്തൂർ അധ്യക്ഷത വഹിച്ചു.

മുയ്യം രാജൻ, സുസ്മിത ബാബു, ബഷീർ പെരുവളത്ത് പറമ്പ്, ലിജു ജേക്കബ്, സിനി പ്രതീഷ് ,സി.പി.ചെങ്ങളായി, രാജേഷ് കുറുമാത്തൂർ, ഷിനോജ്.കെ.ആചാരി, ഫാത്തിമത്തുൽ സഫ്ന, മെസ്ന. കെ.വി തുടങ്ങിയവർ കഥകൾ അവതരിപ്പിച്ചു. എം.വി.രവീന്ദ്രനാഥ്‌,കെ.വി. മെസ്മർ, കെ .സി.രാജൻ, ബിജിത്ത്, കെ.വി.ഗംഗാധരൻ, ചന്ദ്രമതി, കെ.എം.പി.മുഹമ്മദ് കുഞ്ഞി, ടി.രാജു, എൻ.കെ.ലത്തീഫ്, അർജുൻ, എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121675/chirath)