---
title: "പുളിമ്പറമ്പ് മാന്തംകുണ്ട് റോഡ് മഴ പെയ്ത് ചളിയും മണ്ണും ഒലിച്ചിറങ്ങി അപകടവസ്ഥയിൽ"
english_title: "pulimbaramb manthamkundu road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121673/pulimbaramb-manthamkundu-road"
published_at: "2023-06-12T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648694b97c8b5_news-card.jpg"
keywords: []
---

# പുളിമ്പറമ്പ് മാന്തംകുണ്ട് റോഡ് മഴ പെയ്ത് ചളിയും മണ്ണും ഒലിച്ചിറങ്ങി അപകടവസ്ഥയിൽ

> **Lead Summary:** മാന്തംകുണ്ട് പുളിമ്പറമ്പ് പാലമുത്തപ്പൻ റോഡ് വരെയുള്ള ഭാഗം മഴ പെയ്തതോടു കൂടി ചെളിയും,മണ്ണും ഒലിച്ചിറങ്ങി അപകടകരമായ അവസ്ഥയിലാണുള്ളത്. കാൽ നടയാത്രക്കാരും ഇരുചക്ര യാത്രക്കാരും ഇതുവഴി കടന്നു പോകുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടമാണ്. പാളയാട് കുന്നിറങ്ങി വരുന്ന വാഹനങ്ങൾ വേഗത കുറച്ച് പോകുക. രാത്രിയാത്ര ചെയ്യുന്ന യാത്രക്കാർ മാന്തംകുണ്ട് ജംഗ്ഷനിൽ ഇരു വശത്തും റോഡരുകിനോട് ചേർന്ന് തോടുള്ള ഭാഗത്തുകൂടെ പോകാതിരിക്കുക.

## Article Content

മാന്തംകുണ്ട് പുളിമ്പറമ്പ് പാലമുത്തപ്പൻ റോഡ് വരെയുള്ള ഭാഗം മഴ പെയ്തതോടു കൂടി ചെളിയും,മണ്ണും ഒലിച്ചിറങ്ങി അപകടകരമായ അവസ്ഥയിലാണുള്ളത്. കാൽ നടയാത്രക്കാരും ഇരുചക്ര യാത്രക്കാരും ഇതുവഴി കടന്നു പോകുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടമാണ്. പാളയാട് കുന്നിറങ്ങി വരുന്ന വാഹനങ്ങൾ വേഗത കുറച്ച് പോകുക. രാത്രിയാത്ര ചെയ്യുന്ന യാത്രക്കാർ മാന്തംകുണ്ട് ജംഗ്ഷനിൽ ഇരു വശത്തും റോഡരുകിനോട് ചേർന്ന് തോടുള്ള ഭാഗത്തുകൂടെ പോകാതിരിക്കുക.

ജില്ലയിൽ പലയിടത്തും ദേശീയ പാത അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇതേ അവസ്ഥയാനുള്ളത്. മഴക്കാലത്ത് ചളിയും വെള്ളവും ഒലിച്ചിറങ്ങി യാത്രാദുരിതം വളരെയേറെ കൂടിയിട്ടുണ്ട്. ഇരുചക്ര വാഹന യാത്രക്കാർ ആണ് കൂടുതലും അപകടത്തിൽ പെടുന്നത്. കുറ്റിക്കോൽ, ധർമ്മശാല, ബക്കളം, കല്യാശ്ശേരി തുടങ്ങി പല ഭാഗങ്ങളിലും ചളിക്കുളമായ അവസ്ഥയിലാണ്.

അധികാരികൾ എത്രയും പെട്ടെന്ന് ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പൊതുജനങ്ങളുടെ ജീവന് ഭീഷണിയാണ് ഈ റോഡുകൾ. മഴക്കാലം വാഹന അപകട സാധ്യത കൂടുതലുള്ള കാലമായതിനാൽ തന്നെ എല്ലാവരും ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121673/pulimbaramb-manthamkundu-road)