---
title: "സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ ബൈ​ക്കി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മർദിച്ച കേ​സി​ൽ നാലുപേർ അറസ്റ്റിൽ "
english_title: "four arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121578/four-arrested"
published_at: "2023-06-11T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485c3c26e010_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ ബൈ​ക്കി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മർദിച്ച കേ​സി​ൽ നാലുപേർ അറസ്റ്റിൽ 

> **Lead Summary:** **ക​ണ്ണൂ​ർ: **സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ ബൈ​ക്കി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ സി​റ്റി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും തോ​ട്ട​ട എ​സ്.​എ​ൻ കോ​ള​ജി​ന് സ​മീ​പം ദു​അ്‍വ​യി​ൽ സി​റാ​ജി​ന്റെ മ​ക​നു​മാ​യ ഷാ​ദ് മു​ഹ​മ്മ​ദ് സി​റാ​ജിനെ​ യാ​ണ് ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് സി​റ്റി ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​ത്തു​വെ​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

## Article Content

**ക​ണ്ണൂ​ർ: **സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ ബൈ​ക്കി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ സി​റ്റി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും തോ​ട്ട​ട എ​സ്.​എ​ൻ കോ​ള​ജി​ന് സ​മീ​പം ദു​അ്‍വ​യി​ൽ സി​റാ​ജി​ന്റെ മ​ക​നു​മാ​യ ഷാ​ദ് മു​ഹ​മ്മ​ദ് സി​റാ​ജിനെ​ യാ​ണ് ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് സി​റ്റി ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​ത്തു​വെ​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

സം​ഭ​വ​ത്തി​ൽ സി​റ്റി സ്വ​ദേ​ശി​ക​ളാ​യ നി​ബ്രാ​സ്, അ​മ​ൻ, സൈ​ൻ, ഷ​സ്‍വി​ൻ എ​ന്നി​വ​രെ​യാ​ണ് സി​റ്റി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്കൂ​ളി​ൽ​നി​ന്ന് സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം പ​ള്ളി​യി​ൽ പോ​കാ​നി​റ​ങ്ങി​യ ഷാ​ദി​നെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വേ പാ​ള​ത്തി​ന് സ​മീ​പ​ത്തെ ഗ്രൗ​ണ്ടി​ലെ​ത്തി​ച്ച ശേ​ഷം മ​ർ​ദി​ച്ചു. വൈ​കീ​ട്ട് നാ​ലോ​ടെ തി​രി​ച്ച് സ്കൂ​ളി​ന​ടു​ത്ത് ഇ​റ​ക്കി​വി​ട്ടു. പു​റ​ത്തും കൈ​ക്കും കാ​ലി​നും പ​രി​ക്കേ​റ്റ ഷാ​ദ് ക​ണ്ണൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121578/four-arrested)