---
title: "കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം തീർഥാടനയാത്ര ആഴ്ചയിൽ രണ്ട് ദിവസം"
english_title: "ksrtc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121542/ksrtc"
published_at: "2023-06-11T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485a0070f28a_news-card.jpg"
keywords: []
---

# കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം തീർഥാടനയാത്ര ആഴ്ചയിൽ രണ്ട് ദിവസം

> **Lead Summary:** **കണ്ണൂർ : **കൊട്ടിയൂർ ഉത്സവത്തോട് അനുബന്ധിച്ച് പ്രത്യേക തീർഥാടന യാത്രയുമായി കണ്ണൂർ കെ എസ് ആർ ടി സി. ആഴ്ചയിൽ രണ്ട് ദിവസം ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് ഈ യാത്ര. കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് ദിവസേനയുള്ള യാത്രക്ക് പുറമേയാണ് ഈ സൗകര്യം. ശനിയും ഞായറുമാണ് ഈ സൗകര്യം.

## Article Content

**കണ്ണൂർ : **കൊട്ടിയൂർ ഉത്സവത്തോട് അനുബന്ധിച്ച് പ്രത്യേക തീർഥാടന യാത്രയുമായി കണ്ണൂർ കെ എസ് ആർ ടി സി. ആഴ്ചയിൽ രണ്ട് ദിവസം ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് ഈ യാത്ര. കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് ദിവസേനയുള്ള യാത്രക്ക് പുറമേയാണ് ഈ സൗകര്യം. ശനിയും ഞായറുമാണ് ഈ സൗകര്യം.

ജൂൺ പത്തിനാണ് ഈ യാത്ര ആരംഭിച്ചത്. വൈശാഖോത്സവം അവസാനിക്കുന്ന ജൂൺ 28 വരെ തുടരും. രാവിലെ കണ്ണൂരിൽ നിന്നു 6 മണിക്ക് പുറപ്പെട്ട് ഇരിക്കൂർ മാമാനത്ത് ക്ഷേത്രം, മൃദംഗ ശൈലേശ്വരി ക്ഷേത്രം, പുരളിമല (ഉച്ചഭക്ഷണം- അവിടുത്തെ ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദം), ഉച്ച ഭക്ഷണത്തിന് ശേഷം 2 മണിക്ക് കൊട്ടിയൂർ എത്തും. കൊട്ടിയൂരും മറ്റ് ക്ഷേത്രങ്ങളും സന്ദർശിച്ച് വൈകിട്ട് 7.30യോടെ തിരികെ കണ്ണൂരിൽ എത്തും വിധമാണ് യാത്ര. സൂപ്പർ എക്സ്പ്രസ് സെമി സ്ലീപ്പർ ബസിലെ യാത്രയ്ക്ക് ഒരാൾക്ക് 630 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക: 9496131288, 8089463675.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121542/ksrtc)