---
title: "ആറളത്ത് ആർ എസ് എസ് നേതാവിന്റെ വീട്ടിൽ ഉണ്ടായ സ്ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പോപുലർ ഫ്രണ്ട് കണ്ണൂർ ജില്ലാ പ്രസിഡന്റ്‌"
english_title: "Popular Front Kannur district president wants a thorough investigation into the blast at rss leader's house in Aarat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12153/popular-front-kannur-district-president-wants-a-thorough-investigation-into-the-blast-at-rss-leaders-house-in-aarat"
published_at: "2021-11-22T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b5b3ab4b68_news card web.jpg"
keywords: []
---

# ആറളത്ത് ആർ എസ് എസ് നേതാവിന്റെ വീട്ടിൽ ഉണ്ടായ സ്ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പോപുലർ ഫ്രണ്ട് കണ്ണൂർ ജില്ലാ പ്രസിഡന്റ്‌

> **Lead Summary:** **കണ്ണൂർ: **ആർ.എസ്.എസിൻ്റെ ജില്ലയിലെ ഉന്നത നേതാക്കളിലൊരാളായ സജീവൻ ആറളത്തിൻ്റെ വീട്ടിലുണ്ടായ ഉഗ്രസ്ഫോടനത്തെ കുറിച്ച് പോലിസ് സമഗ്രാന്വേഷണം നടത്തണമെന്ന് പോപുലർ ഫ്രണ്ട് കണ്ണൂർ ജില്ലാ പ്രസിഡണ്ട് എ പി മഹ് മൂദ് ആവശ്യപ്പട്ടു.

## Article Content

**കണ്ണൂർ: **ആർ.എസ്.എസിൻ്റെ ജില്ലയിലെ ഉന്നത നേതാക്കളിലൊരാളായ സജീവൻ ആറളത്തിൻ്റെ വീട്ടിലുണ്ടായ ഉഗ്രസ്ഫോടനത്തെ കുറിച്ച് പോലിസ് സമഗ്രാന്വേഷണം നടത്തണമെന്ന് പോപുലർ ഫ്രണ്ട് കണ്ണൂർ ജില്ലാ പ്രസിഡണ്ട് എ പി മഹ് മൂദ് ആവശ്യപ്പട്ടു.

കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ ഗൂഢാലോചനയിൽ പങ്കാളിയായതായി ആരോപണമുയർന്നയാളാണ് സജീവൻ ആറളം. ഞായറാഴ്ച രാത്രി അദ്ദേഹത്തിൻ്റെ വീട്ടിലുണ്ടായ സ്ഫോടനത്തെ പോലീസ് കണ്ടില്ലെന്ന് നടിക്കുകയും നിസ്സാരവൽക്കരിക്കുകയുമാണ്. ബോംബ് സ്ഫോടനം വെറും ഏറു പടക്കമാക്കി കേസ് ഇല്ലാതാക്കാനുള്ള ശ്രമം അനുവദിക്കില്ല.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക അന്വേഷണം പോലും നടത്താതെ ആർ എസ് എസ് നേതാവിനെ സഹായിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് നാട്ടുകാരിൽ നിന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

ആർ എസ് എസ് നേതാവിന്റെ ഗൺമാന്റെ സാനിധ്യമാണോ ഇതിന് പിന്നിലെന്ന് അന്വേഷണ വിധേയമാക്കണം. ആർ എസ് എസ് കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിൽ പോലും ആയുധ ശേഖരവും ബോംബ് നിർമ്മാണവും തകൃതിയായി നടക്കുമ്പോഴും പോലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.

ഇവിടങ്ങളിൽ റെയ്ഡ് നടത്താൻ പോലും പോലീസ് തയ്യാറാകുന്നില്ല. സംസ്ഥാനത്തുടനീളം കലാപത്തിന് സംഘ പരിവാരം കോപ്പ് കൂട്ടുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ആയുധ ശേഖരവും ബോംബ് നിർമ്മാണവും നടക്കുന്നത് .

എന്നാൽ ജനങ്ങളെ അണിനിരത്തി ആർ എസ് എസിന്റെ ഏതൊരു കലാപ നീക്കത്തെയും ചെറുത്ത് തോൽപ്പിക്കാൻ പോപുലർ ഫ്രണ്ട് നേതൃത്വം നൽകുമെന്നും ഉഗ്ര സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ ആർ എസ് എസ് നേതാവിനെതീരെ കേസെടുക്കാൻ പോലീസ് തയ്യാറാവണമെന്നും എ പി മഹമൂദ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12153/popular-front-kannur-district-president-wants-a-thorough-investigation-into-the-blast-at-rss-leaders-house-in-aarat)