---
title: "കണ്ണൂർ സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ് 20 ന്"
english_title: "kannur university election"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121376/kannur-university-election"
published_at: "2023-06-10T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64849a58ba165_news-card.jpg"
keywords: []
---

# കണ്ണൂർ സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ് 20 ന്

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ സർവകലാശാല യൂണിയന്റെ 2022-23 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 20-ന് താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം 10-ന് നിലവിൽവരും. പ്രാഥമിക വോട്ടർപട്ടിക 12-ന് രാവിലെ 11-നും അന്തിമ വോട്ടർപട്ടിക 14-ന് ഉച്ചയ്ക്ക് ഒന്നിനും പ്രസിദ്ധീകരിക്കും.

## Article Content

**കണ്ണൂർ : **കണ്ണൂർ സർവകലാശാല യൂണിയന്റെ 2022-23 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 20-ന് താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം 10-ന് നിലവിൽവരും. പ്രാഥമിക വോട്ടർപട്ടിക 12-ന് രാവിലെ 11-നും അന്തിമ വോട്ടർപട്ടിക 14-ന് ഉച്ചയ്ക്ക് ഒന്നിനും പ്രസിദ്ധീകരിക്കും.

നാമനിർദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 16-m ഉച്ച ഒന്നുവരെയാണ്. പിൻവലിക്കാനുള്ള അവസാന തീയതി 17-ന് രാവിലെ 11.00 വരെ. അന്തിമ നാമനിർദേശപട്ടിക 17-ന് വൈകീട്ട് മൂന്നിന് പ്രസിദ്ധീകരിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121376/kannur-university-election)