---
title: "ആൽമരം ഒടിഞ്ഞ് ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് വീണ് ഏഴു വയസുകാരൻ മരിച്ചു"
english_title: "seven-year-old-died-after-a-banyan-tree-fell-down"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121315/seven-year-old-died-after-a-banyan-tree-fell-down"
published_at: "2023-06-10T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648465961b63b_Untitled-4.jpg"
keywords: []
---

# ആൽമരം ഒടിഞ്ഞ് ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് വീണ് ഏഴു വയസുകാരൻ മരിച്ചു

> **Lead Summary:** കൊച്ചി: ആല്‍മരം ഒടിഞ്ഞുവീണ് ഏഴു വയസുകാരൻ മരിച്ചു. കരോട്ടുപറമ്പിൽ രാജേഷിന്റെ് മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആൽമരത്തിന്റെ ശിഖരമാണ് ഒടിഞ്ഞ് വീണത്.

## Article Content

കൊച്ചി: ആല്‍മരം ഒടിഞ്ഞുവീണ് ഏഴു വയസുകാരൻ മരിച്ചു. കരോട്ടുപറമ്പിൽ രാജേഷിന്റെ് മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആൽമരത്തിന്റെ ശിഖരമാണ് ഒടിഞ്ഞ് വീണത്.

ആലുവ യുസി കോളേജിന് സമീപമാണ് സഭവം. അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. പെട്ടെന്ന് മരം ഒടിഞ്ഞുവീണപ്പോൾ കുട്ടികൾക്ക് ഓടിമാറാനായില്ല. അപകടം നടന്നയുടൻ നാട്ടുകാരാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.

സംഭവം നടന്ന സ്ഥലത്ത് ഇന്ന് തുടർച്ചയായ കാറ്റും മഴയും ഉണ്ടായിരുന്നു. ശക്തമായ കാറ്റ് വിശിയതോടെയാണ് മരത്തിന്റെ വലിയൊരു ഭാഗം ഒടിഞ്ഞു നിലത്ത് വീണത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ഒടിഞ്ഞുവീണ മരത്തിന്റെ ശിഖരം മുറിച്ചുമാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121315/seven-year-old-died-after-a-banyan-tree-fell-down)