---
title: "ലഹരി മാഫിയ സംഘങ്ങൾ, പെൺകുട്ടികളെ ക്ലാസ് കട്ട് ചെയ്ത് പുറത്ത് ചാടിക്കൽ; സ്കൂൾ പരിസരങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ട വാഹനങ്ങൾ പിടികൂടി"
english_title: "Vehicles in the school premises were seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121278/vehicles-in-the-school-premises-were-seized"
published_at: "2023-06-10T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648444b7d6dcf_images.jfif"
keywords: []
---

# ലഹരി മാഫിയ സംഘങ്ങൾ, പെൺകുട്ടികളെ ക്ലാസ് കട്ട് ചെയ്ത് പുറത്ത് ചാടിക്കൽ; സ്കൂൾ പരിസരങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ട വാഹനങ്ങൾ പിടികൂടി

> **Lead Summary:** **കണ്ണൂർ : **സ്കൂൾ പരിസരങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ട 25 വാഹനങ്ങൾ പോലീസ് പിടികൂടി. 17 ഇരുചക്രവാഹനങ്ങൾ, എട്ട് കാറുകൾ എന്നിവയാണ് പോലീസ് പിടികൂടിയത്. എ.സി.പി. ടി.കെ. രത്നകുമാറിന്റെ നിർദേശപ്രകാരമാണ് ജനമൈത്രി പോലീസ്, പിങ്ക്പോലീസ് എന്നിവരുടെ നേതൃത്വത്തിൽ വാഹനങ്ങൾ കസ്റ്റഡിലെടുത്തത്.

## Article Content

**കണ്ണൂർ : **സ്കൂൾ പരിസരങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ട 25 വാഹനങ്ങൾ പോലീസ് പിടികൂടി. 17 ഇരുചക്രവാഹനങ്ങൾ, എട്ട് കാറുകൾ എന്നിവയാണ് പോലീസ് പിടികൂടിയത്. എ.സി.പി. ടി.കെ. രത്നകുമാറിന്റെ നിർദേശപ്രകാരമാണ് ജനമൈത്രി പോലീസ്, പിങ്ക്പോലീസ് എന്നിവരുടെ നേതൃത്വത്തിൽ വാഹനങ്ങൾ കസ്റ്റഡിലെടുത്തത്.

ദുരൂഹമായ സാഹചര്യത്തിൽ വാഹനങ്ങൾ സ്കൂൾ പരിസരങ്ങളിൽ ചുറ്റിത്തിരിയുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടർ ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. ലഹരി മാഫിയ സംഘങ്ങൾ, പെൺകുട്ടികളെ ക്ലാസ് കട്ട് ചെയ്ത് പുറത്ത് ചാടിക്കൽ തുടങ്ങിയവയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്കൂൾ യൂണിഫോമിന് മുകളിൽ ചൂരിദാർ ധരിച്ച 15-കാരിയെ വനിതാ പോലീസ് പിടികൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121278/vehicles-in-the-school-premises-were-seized)