---
title: "ഓപ്പറേഷൻ കണ്ണൂർ ക്ലീൻ: എം ഡി എം എയുമായി യുവാവ് പിടിയിൽ"
english_title: "operation kannur clean"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121274/operation-kannur-clean"
published_at: "2023-06-10T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648441ea7a116_news-card.jpg"
keywords: []
---

# ഓപ്പറേഷൻ കണ്ണൂർ ക്ലീൻ: എം ഡി എം എയുമായി യുവാവ് പിടിയിൽ

> **Lead Summary:** > കണ്ണൂർ ടൗണിൽ നിന്നും ഇന്നു പുലർച്ചെ അഴീക്കോട്‌ വളപട്ടണം സ്വദേശിയിൽ നിന്നും വിൽപ്പനക്കായി കൊണ്ട് വന്ന 12 ഗ്രാം എം ഡി എം എ യാണ് പിടിച്ചത്. കണ്ണൂർ സിറ്റി കമ്മിഷണറുടെ നിർദേശ പ്രകാരം "ഓപ്പറേഷൻ കണ്ണൂർ ക്ലീൻ" ഭാഗമായി നടക്കുന്ന പട്രോളിങ്ങിൽ പാറക്കണ്ടി ഭാഗത്തു നിന്നാണ് വളപട്ടണം കപ്പക്കടവ് സ്വദേശി റിജാസ് എന്നയാളെ പിടികൂടിയത്. കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പി എ ബിനു മോഹൻ, എസ് ഐ നസീബ്, എ എസ് ഐ അജയൻ, നാസർ, രാജേഷ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

## Article Content

> കണ്ണൂർ ടൗണിൽ നിന്നും ഇന്നു പുലർച്ചെ അഴീക്കോട്‌ വളപട്ടണം സ്വദേശിയിൽ നിന്നും വിൽപ്പനക്കായി കൊണ്ട് വന്ന 12 ഗ്രാം എം ഡി എം എ യാണ് പിടിച്ചത്. കണ്ണൂർ സിറ്റി കമ്മിഷണറുടെ നിർദേശ പ്രകാരം "ഓപ്പറേഷൻ കണ്ണൂർ ക്ലീൻ" ഭാഗമായി നടക്കുന്ന പട്രോളിങ്ങിൽ പാറക്കണ്ടി ഭാഗത്തു നിന്നാണ് വളപട്ടണം കപ്പക്കടവ് സ്വദേശി റിജാസ് എന്നയാളെ പിടികൂടിയത്. കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പി എ ബിനു മോഹൻ, എസ് ഐ നസീബ്, എ എസ് ഐ അജയൻ, നാസർ, രാജേഷ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121274/operation-kannur-clean)