---
title: "ബസ് ചാർജ് വർധന, വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് ​ഗതാ​ഗത മന്ത്രി"
english_title: "Transport Minister to hold talks with bus charge hike, student organisations"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12124/transport-minister-to-hold-talks-with-bus-charge-hike-student-organisations"
published_at: "2021-11-22T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b3db061014_news card.jpg"
keywords: []
---

# ബസ് ചാർജ് വർധന, വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് ​ഗതാ​ഗത മന്ത്രി

> **Lead Summary:** ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. ചാർജ്‌ വർധിപ്പിക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം സർക്കാരിന്റെ പരിഗണനയിലാണെങ്കിലും എത്ര രൂപ കൂട്ടണം , കൺസഷൻ നിരക്ക് കൂട്ടണമോ എന്നതിൽ അടക്കം അന്തിമ തീരുമാനമായിട്ടില്ലാത്ത സാഹചര്യത്തിലാണ് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്താൻ തീരുമാനം എടുത്തത്.

## Article Content

ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. ചാർജ്‌ വർധിപ്പിക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം സർക്കാരിന്റെ പരിഗണനയിലാണെങ്കിലും എത്ര രൂപ കൂട്ടണം , കൺസഷൻ നിരക്ക് കൂട്ടണമോ എന്നതിൽ അടക്കം അന്തിമ തീരുമാനമായിട്ടില്ലാത്ത സാഹചര്യത്തിലാണ് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്താൻ തീരുമാനം എടുത്തത്.

മിനിമം നിരക്ക് എട്ടു രൂപയിൽനിന്ന് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപയാക്കുക, വിദ്യാർത്ഥികളുടെ നിരക്ക് ഒരു രൂപയിൽനിന്ന് ആറു രൂപയാക്കുക, കൊവിഡ് കഴിയുന്നതുവരെ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ ഉടമകൾ ഉന്നയിക്കുന്നത്. ബസ് ചാർജ് വർധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ മിനിമം കൺസഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാർശയാണ് ന‌ൽകിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12124/transport-minister-to-hold-talks-with-bus-charge-hike-student-organisations)