---
title: "കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ"
english_title: "ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121152/ganja"
published_at: "2023-06-10T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6483ec34e62dd_download_(1).jfif"
keywords: []
---

# കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

> **Lead Summary:** കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. ഇന്നലെ പറശ്ശിനിക്കടവ് ഹയർസെക്കൻഡറി സ്കൂളിന്റെ ഗേറ്റിനു മുൻവശത്ത് വെച്ച് കഞ്ചാവ് ബീഡി വലിക്കുന്നതിനിടയിലാണ് വളപട്ടണം പള്ളിക്കുന്നുമ്പ്രം റുക്സാന ഹൗസിൽ സ്വഫ്വാൻ തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്.

## Article Content

കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. ഇന്നലെ പറശ്ശിനിക്കടവ് ഹയർസെക്കൻഡറി സ്കൂളിന്റെ ഗേറ്റിനു മുൻവശത്ത് വെച്ച് കഞ്ചാവ് ബീഡി വലിക്കുന്നതിനിടയിലാണ് വളപട്ടണം പള്ളിക്കുന്നുമ്പ്രം റുക്സാന ഹൗസിൽ സ്വഫ്വാൻ തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്.

പറശ്ശിനിക്കടവ് ബസ്റ്റാന്റിന് സമീപം വെച്ച് കഞ്ചാവ് വലിക്കുന്നതിനിടയിലാണ് വളപട്ടണം സ്വദേശി ഷമ്മാസ്(23) പിടിയിലായത്.

പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ സ്റ്റേജിന് സമീപം വെച്ച് 15 ഗ്രാം കഞ്ചാവുമായി പാപ്പിനിശ്ശേരി ചുങ്കം മാർലി റോഡിലെ സോനു(23) പിടിയിലായി. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ എസ് ഐ ഗോവിന്ദൻ ടിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കഞ്ചാവ് വേട്ട.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121152/ganja)