---
title: "ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്നവർക്കായി ബക്കളം മുസ്ലിം ലീഗ് കമ്മിറ്റി യാത്രയയപ്പും ദുആ സദസ്സും സംഘടിപ്പിച്ചു"
english_title: "bakkalam muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121140/bakkalam-muslim-league"
published_at: "2023-06-10T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6483f321ac8e3_IMG-20230610-WA0005.jpg"
keywords: []
---

# ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്നവർക്കായി ബക്കളം മുസ്ലിം ലീഗ് കമ്മിറ്റി യാത്രയയപ്പും ദുആ സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** **ബക്കളം: **ഈ വർഷത്തേ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് വേണ്ടി ബക്കളം പ്രദേശത്ത് നിന്ന് യാത്ര പോകുന്നവർക്ക് ബക്കളം ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പും ദുആ സദസ്സും സംഘടിപ്പിച്ചു. ആന്തൂർ മുൻസിപ്പൽ മുസ്ലിം ലീഗ് ട്രെഷറർ മുഹമ്മദലി. കെ. ബക്കള ത്തിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ നിയോജക മണ്ഡലം മുസ്ലീം ലീഗ് സെക്ടറി സമദ് കടമ്പേരി ഉദ്ഘാടനം ചെയ്തു.

## Article Content

**ബക്കളം: **ഈ വർഷത്തേ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് വേണ്ടി ബക്കളം പ്രദേശത്ത് നിന്ന് യാത്ര പോകുന്നവർക്ക് ബക്കളം ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പും ദുആ സദസ്സും സംഘടിപ്പിച്ചു. ആന്തൂർ മുൻസിപ്പൽ മുസ്ലിം ലീഗ് ട്രെഷറർ മുഹമ്മദലി. കെ. ബക്കള ത്തിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ നിയോജക മണ്ഡലം മുസ്ലീം ലീഗ് സെക്ടറി സമദ് കടമ്പേരി ഉദ്ഘാടനം ചെയ്തു.

ഉസ്താദ് തൻസീഹ് ഫൈസി റബാനി ഉൽബോധനവും ദുആ സദസ്സിനും നേത്രത്വം നൽകി. മുസ്തഫ.എ, ഷാഫി, അസ്ഹറൂദീൻ, മുഹ്സിൻ ബക്കളം, തുടങ്ങിയവർ സംസാരിച്ചു. ഹമീദ്, മുഫീദ്.കെ.പി, മുഹമ്മദ്‌ റാഫി.സി, നജീബ്, അബ്ദുള്ള.കെ, അഷ്‌റഫ്‌, സുബൈർ, മുബാറക്.സി, മൊയിദീൻ.കെ, സമീഹ്, നാജിൽ, സഫ്‌വാൻ, റഷീദ.പി.എം, സുബൈദ, മൈമൂനത്ത്, ആമിന, ശാദിയ, ഹിസാന.എ.ടി, റിസ്‌വന.കെ.പി, ഫിദ.എം, നാജിയ.പി.കെ, റിസ.ബി, റഹ്മത്ത്.കെ, റസീന.എ, റൂഖിയ.പി.പി, മുബഷിറ.സി, കുഞ്ഞാമിന, സഫൂറ, സമീറ, സാജിത തുടങ്ങിയവർ പങ്കെടുത്തു. കബീർ. ബി സ്വാഗതവും സായിദ്.സി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121140/bakkalam-muslim-league)