---
title: "വഴിത്തർക്കം: വിമുക്തഭടനെ മർദ്ദിച്ച മൂന്നു പേർക്കെതിരെ കേസ്"
english_title: "case against three"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120982/case-against-three"
published_at: "2023-06-09T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482f0abc7b97_attack.jfif"
keywords: []
---

# വഴിത്തർക്കം: വിമുക്തഭടനെ മർദ്ദിച്ച മൂന്നു പേർക്കെതിരെ കേസ്

> **Lead Summary:** **കണ്ണപുരം; **വഴിതർക്കത്തെ തുടർന്ന് പറമ്പിൽ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം വിമുക്തഭടനെ മർദ്ദിച്ചു. മാങ്ങാട്സോനവുഡ് കമ്പനിക്ക് സമീപം പുതുതായി പണിത വീട്ടിൽ താമസിക്കുന്ന കാരോത്ത് പുതിയത്ത് ഹൗസിൽ ബിനുമോൻമാത്യു വിനെയാണ് മർദിച്ചത്.

## Article Content

**കണ്ണപുരം; **വഴിതർക്കത്തെ തുടർന്ന് പറമ്പിൽ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം വിമുക്തഭടനെ മർദ്ദിച്ചു. മാങ്ങാട്സോനവുഡ് കമ്പനിക്ക് സമീപം പുതുതായി പണിത വീട്ടിൽ താമസിക്കുന്ന കാരോത്ത് പുതിയത്ത് ഹൗസിൽ ബിനുമോൻമാത്യു വിനെയാണ് മർദിച്ചത്.

ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. വീട്ടുപറമ്പിൽ അതിക്രമിച്ച് കയറിയ അയൽവാസികളായ പ്രശാന്ത്, വിജയൻ, കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്ന് പരാതിക്കാരൻ്റെ കഴുത്തിന് പിടിച്ച് കൈ കൊണ്ട് അടിച്ചുവെന്ന പരാതിയിലാണ് കണ്ണപുരം പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120982/case-against-three)