---
title: "പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടു: ചികിത്സപ്പിഴവുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ കേസ്"
english_title: "case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120981/case"
published_at: "2023-06-09T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482f05380d3e_download_(2).jfif"
keywords: []
---

# പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടു: ചികിത്സപ്പിഴവുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ കേസ്

> **Lead Summary:** **പഴയങ്ങാടി: **പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവം ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു.പുതിയങ്ങാടി സിദ്ധിഖ് പള്ളിക്ക് സമീപത്തെ കെ എം കുഞ്ഞാ ഹമദി ൻ്റെ മകൾകെ.സി ഹൗസിൽ ഷാഹിന യാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

## Article Content

**പഴയങ്ങാടി: **പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവം ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു.പുതിയങ്ങാടി സിദ്ധിഖ് പള്ളിക്ക് സമീപത്തെ കെ എം കുഞ്ഞാ ഹമദി ൻ്റെ മകൾകെ.സി ഹൗസിൽ ഷാഹിന യാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

പയ്യന്നൂരിലെ ആശുപത്രിയിൽ പ്രസവ ചികിത്സയിലായിരുന്നു.ഇതിനിടെ അമിത രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ യുവതിയെ ബന്ധുക്കൾ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.. ഭർത്താവ് നൗഷാദ് പള്ളിക്കര. : ഷസിൻ, ആയിഷ. നവജാത ശിശു ഉൾപ്പെടെ മൂന്ന് മക്കളാണ് ചികിത്സാ പിഴവുണ്ടെന്ന ബന്ധുവിൻ്റെ പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120981/case)