---
title: "കുട്ടി ഡ്രൈവർ പിടിയിൽ: ആർസി ഉടമയ്ക്കും രക്ഷിതാവിനും 55,000 രൂപ പിഴ"
english_title: "child driving"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120979/child-driving"
published_at: "2023-06-09T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482effba6309_news-card.jpg"
keywords: []
---

# കുട്ടി ഡ്രൈവർ പിടിയിൽ: ആർസി ഉടമയ്ക്കും രക്ഷിതാവിനും 55,000 രൂപ പിഴ

> **Lead Summary:** **തളിപ്പറമ്പ്: **കുട്ടി വാഹനമോടിച്ചു, ആര്‍.സി.ഉടമക്കും രക്ഷിതാവിനും 55,000 രൂപ പിഴ. കെ.എല്‍.6-എ 4423 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ ആര്‍.സി.ഉടമ ഉവൈസിനും കുട്ടിയുടെ രക്ഷിതാവ് വായാട്ടുപറമ്പ് ആനക്കുഴിയിലെ ചെറിയാണ്ടീരകത്ത് വീട്ടില്‍ സുബൈറുമാണ്‌ പിഴയായി 25,000 വീതം അടക്കേണ്ടത്.

## Article Content

**തളിപ്പറമ്പ്: **കുട്ടി വാഹനമോടിച്ചു, ആര്‍.സി.ഉടമക്കും രക്ഷിതാവിനും 55,000 രൂപ പിഴ. കെ.എല്‍.6-എ 4423 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ ആര്‍.സി.ഉടമ ഉവൈസിനും കുട്ടിയുടെ രക്ഷിതാവ് വായാട്ടുപറമ്പ് ആനക്കുഴിയിലെ ചെറിയാണ്ടീരകത്ത് വീട്ടില്‍ സുബൈറുമാണ്‌ പിഴയായി 25,000 വീതം അടക്കേണ്ടത്.

ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന് 5000 രൂപയും ഉള്‍പ്പെടെയാണ് 55,000 രൂപ അടക്കേണ്ടത്. ജൂണ്‍-8 ന് വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചിന് സ്‌ക്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥി ബൈക്ക് ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ട തളിപ്പറമ്പ് ട്രാഫിക് എസ്.ഐ എം.രഘുനാഥാണ് കേസെടുത്തത്. ഇപ്പോള്‍ പുഷ്പഗിരി മണാട്ടിറോഡിലെ ഉമൈബ മന്‍സിലില്‍ താമസക്കാരനാണ് സുബൈര്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120979/child-driving)