---
title: "വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി "
english_title: "student cadet passingout pared"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120771/student-cadet-passingout-pared"
published_at: "2023-06-08T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481e7a32fac5_news-card.jpg"
keywords: []
---

# വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി 

> **Lead Summary:** വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പ്രഥമ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് സ്കൂളിൽ വച്ച് നടന്നു.എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആർ രാമചന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു. എസ് പി സി ജില്ലാ നോഡൽ ഓഫീസർ ഡിവൈഎസ്പി ശ്രീ വി രമേശൻ കേഡറ്റുകൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

## Article Content

വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പ്രഥമ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് സ്കൂളിൽ വച്ച് നടന്നു.എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആർ രാമചന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു. എസ് പി സി ജില്ലാ നോഡൽ ഓഫീസർ ഡിവൈഎസ്പി ശ്രീ വി രമേശൻ കേഡറ്റുകൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

പയ്യന്നൂർ സബ് ഡിവിഷൻ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രൻ ക്യാഡറ്റുകൾക്കുള്ള സമ്മാനം വിതരണം ചെയ്തു. പെരിങ്ങോം സ്റ്റേഷൻ ഹൗസ് ഓഫീസർ സുഭാഷ്,സ്കൂൾ പ്രിൻസിപ്പൽ പി ദാമോദരൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് സിബി ഗീത എന്നിവർ സല്യൂട്ട് സ്വീകരിച്ചു.എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ സന്നിഹിതനായി. എസ്പിസി ജില്ല അസിസ്റ്റൻറ് നോഡൽ ഓഫീസർ പ്രസാദ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ജിജേഷ് ഇസി കെ , ഷൈല , ഷൈജു,ശശിധരൻ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുജേഷ് എൻ പി ,മഞ്ജുഷ സി കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120771/student-cadet-passingout-pared)