---
title: "വിൽപ്പനക്കിടെ 10 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി യുവാവ് പിടിയിലായി"
english_title: "arrest with drugs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120769/arrest-with-drugs"
published_at: "2023-06-08T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481e6857e943_news-card.jpg"
keywords: []
---

# വിൽപ്പനക്കിടെ 10 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി യുവാവ് പിടിയിലായി

> **Lead Summary:** **തലശേരി; **പത്ത് ലക്ഷത്തിൻ്റെ ലഹരിമരുന്നുമായി വിൽപ്പനക്കിടെ യുവാവിനെ പോലീസ് പിടികൂടി. 30 ഗ്രാം എംഡി എം എ യും, 956 ഗ്രാം ഹാഷിഷ് ഓയിലുമായി എടക്കാട് ഷെയ്ഖ് പളളിക്ക് സമീപം താമസിക്കുന്ന ബൈത്തുൽനിസാറിലെ മുഹമ്മദ് റഫീഖിനെ യാണ് എസ്.ഐ. സജേഷ്.സി.ജോസും സംഘവും പിടികൂടിയത്.

## Article Content

**തലശേരി; **പത്ത് ലക്ഷത്തിൻ്റെ ലഹരിമരുന്നുമായി വിൽപ്പനക്കിടെ യുവാവിനെ പോലീസ് പിടികൂടി. 30 ഗ്രാം എംഡി എം എ യും, 956 ഗ്രാം ഹാഷിഷ് ഓയിലുമായി എടക്കാട് ഷെയ്ഖ് പളളിക്ക് സമീപം താമസിക്കുന്ന ബൈത്തുൽനിസാറിലെ മുഹമ്മദ് റഫീഖിനെ യാണ് എസ്.ഐ. സജേഷ്.സി.ജോസും സംഘവും പിടികൂടിയത്.

തലശേരി പുതിയ ബസ് സ്റ്റാൻ്റിന് സമീപം വെച്ച് ഇന്നലെ വൈകുന്നേരമാണ് ഇയാൾ മാരക ലഹരിമരുന്നായ എം.ഡി എം എ യും ഹാഷിഷ് ഓയിലുമായും പോലീസ് പിടിയിലായത്. ലഹരിമരുന്നിന്ന് വിപണിയിൽ പത്ത് ലക്ഷം രൂപ വില വരും. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120769/arrest-with-drugs)