---
title: "കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി"
english_title: "auto driver"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120672/auto-driver"
published_at: "2023-06-08T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64818c6aa669b_1.jfif"
keywords: []
---

# കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി

> **Lead Summary:** പട്ടുവം മുറിയാത്തോടിലെ ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപത്തെ അജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള ആര്യ സ്റ്റോറിന്റെ സമീപത്തു നിന്നും കളഞ്ഞു കിട്ടിയ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണമായ ബ്രെയ്സ്സ്ലെറ്റ് ഓട്ടോഡ്രൈവർ ഉടമയെ കണ്ടെത്തി തിരിച്ചു നൽകി. മുറിയാത്തോടിലെ മൂവക്കാട്ട് വളപ്പിൽ അനൂപാണ് ഇത്തരത്തിൽ മാതൃകപരമായ പ്രവർത്തി ചെയ്തത്.

## Article Content

പട്ടുവം മുറിയാത്തോടിലെ ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപത്തെ അജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള ആര്യ സ്റ്റോറിന്റെ സമീപത്തു നിന്നും കളഞ്ഞു കിട്ടിയ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണമായ ബ്രെയ്സ്സ്ലെറ്റ് ഓട്ടോഡ്രൈവർ ഉടമയെ കണ്ടെത്തി തിരിച്ചു നൽകി. മുറിയാത്തോടിലെ മൂവക്കാട്ട് വളപ്പിൽ അനൂപാണ് ഇത്തരത്തിൽ മാതൃകപരമായ പ്രവർത്തി ചെയ്തത്.

പട്ടുവം ആശാരി വളവിലെ നിർമ്മാണ തൊഴിലാളിയായായ മോനിഷിന്റെതായിരുന്നു കളഞ്ഞു പോയ സ്വർണ്ണാഭരണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡി വൈ എഫ് ഐ അരിയിൽ മേഖലാ സിക്രട്ടറി കെ. സനലിന്റെ സാന്നിധ്യത്തിൽ അനുപ് കളഞ്ഞു കിട്ടിയ ഉടമസ്ഥനായ മോനിഷിന് തിരിച്ചു നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120672/auto-driver)