---
title: "ഒന്നര വയസുകാരനെ തെരുവുനായ കടിച്ച്കീറി, കുട്ടി  തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ "
english_title: "dog attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120351/dog-attack"
published_at: "2023-06-07T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64801d8f08b7c_1.jfif"
keywords: []
---

# ഒന്നര വയസുകാരനെ തെരുവുനായ കടിച്ച്കീറി, കുട്ടി  തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ 

> **Lead Summary:** **കണ്ണൂര്‍: **പാനൂരില്‍ ഒന്നര വയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. മുഖത്ത് ഗുരുതര പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി.

## Article Content

**കണ്ണൂര്‍: **പാനൂരില്‍ ഒന്നര വയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. മുഖത്ത് ഗുരുതര പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി.

പാനൂര്‍ അയ്യപ്പക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുനിയില്‍ നസീര്‍ - മുര്‍ഷിദ ദമ്പതികളുടെ മകന്‍ ഐസിന്‍ നസീറിനെയാണ് തെരുവുനായ അക്രമിച്ചത്. വീട്ടില്‍നിന്ന് മുറ്റത്തേക്കിറങ്ങിയപ്പോഴായിരുന്നു അക്രമം. കണ്ണ്, മൂക്ക്, ചെവി എന്നിവയ്‌ക്കെല്ലാം ഗുരുതരമായി പരിക്കേറ്റു. വായിലെ പല്ലുകളും നഷ്ടമായി. പാനൂര്‍ മേഖലയില്‍ തെരുവുനായശല്യം രൂക്ഷമാണ്. സ്‌കൂളുകള്‍ കൂടി തുറന്നതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരേപോലെ ഭീതിയിലാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120351/dog-attack)