---
title: " മലിനജലം ഒഴുകിപ്പോകുന്ന പടന്ന തോടും പരിസരപ്രദേശങ്ങളും എം വി ജയരാജൻ സന്ദർശിച്ചു"
english_title: "padanna"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120250/padanna"
published_at: "2023-06-06T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f43bb6dcc8_1.jfif"
keywords: []
---

#  മലിനജലം ഒഴുകിപ്പോകുന്ന പടന്ന തോടും പരിസരപ്രദേശങ്ങളും എം വി ജയരാജൻ സന്ദർശിച്ചു

> **Lead Summary:** കണ്ണൂർ കോർപറേഷനിലെ മലിനജലം ഒഴുകിപ്പോകുന്ന പടന്ന തോടും പരിസരപ്രദേശങ്ങളും എം വി ജയരാജൻ സന്ദർശിച്ചു.എം പ്രകാശൻ മാസ്റ്റർ,കെ പി സുധാകരൻ,കെ വി ദിനേശൻ,അഡ്വ.ചിത്തിര ശശിധരൻ,എ എം ഭാർഗവി,പി എം ഷാജിദ് എന്നിവരും കൂടെ ഉണ്ടായിരുന്നു. മഴപെയ്തപ്പോൾ തോടിലൂടെ ഒഴുകുന്ന മലിന ജലത്തിന്റെ വിതാനം ഉയർന്നു.

## Article Content

കണ്ണൂർ കോർപറേഷനിലെ മലിനജലം ഒഴുകിപ്പോകുന്ന പടന്ന തോടും പരിസരപ്രദേശങ്ങളും എം വി ജയരാജൻ സന്ദർശിച്ചു.എം പ്രകാശൻ മാസ്റ്റർ,കെ പി സുധാകരൻ,കെ വി ദിനേശൻ,അഡ്വ.ചിത്തിര ശശിധരൻ,എ എം ഭാർഗവി,പി എം ഷാജിദ് എന്നിവരും കൂടെ ഉണ്ടായിരുന്നു. മഴപെയ്തപ്പോൾ തോടിലൂടെ ഒഴുകുന്ന മലിന ജലത്തിന്റെ വിതാനം ഉയർന്നു.

തോടിൽ ചിലയിടങ്ങളിലെ മാലിന്യം കോർപറേഷൻ അധികൃതർ നീക്കം ചെയ്തപ്പോൾ റോഡിൽകൂട്ടിയിടുകയാണ് ചെയ്തത് അത് ഇതുവരെ അവിടെ നിന്നും എടുത്തുകൊണ്ടുപോയിട്ടില്ല.തോടിൽ പലയിടങ്ങളിലും തഴച്ചു വളർന്ന പുല്ല് വെള്ളം ഒഴുകിപോകുന്നതിന് തടസ്സമാണെന്നും അത് നീക്കം ചെയ്തില്ലെങ്കിൽ റോഡിലും വീട്ടുപറമ്പുകളിലുമായി വെള്ളം കയറുമെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

പടന്ന തോടിന്റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കണ്ണൂർ പട്ടണത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മാലിന്യം മൂലം അസഹ്യമായ ദുർഗന്ധവും രോഗവും അനുഭവിക്കേണ്ടി വരാറുണ്ട്.അത് പരിഹരിക്കാനാണ് എൽഡിഎഫ് സർക്കാർ കോടികൾ ചെലവഴിച്ച് മാലിന്യ സംസ്കരണ പ്ലാന്റ് സ്‌ഥാപിച്ചത്‌.

പടന്നപ്പാലം റോഡ് ഉയർത്താതെ ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്നും സംസ്കരിച്ച് പുറത്തേക്ക് വിടുന്ന വെള്ളവും തളാപ്പ് അടക്കമുള്ള പ്രദേശങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളവും തോട്ടിലൂടെ ഒഴുകിയാൽ റോഡും പരിസരവുമാകെ മഴക്കാലത്ത് വെള്ളം കരകവിഞ്ഞു ഒഴുകുന്ന അവസ്ഥയാണ് ഉണ്ടാവുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120250/padanna)