---
title: "വാഹനം തടഞ്ഞുനിർത്തി മധ്യവയസ്കന് നേരെ ആക്രമണം: 3 പേർക്കെതിരെ കേസ്"
english_title: "case against three"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120207/case-against-three"
published_at: "2023-06-06T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f186012ca6_images.jfif"
keywords: []
---

# വാഹനം തടഞ്ഞുനിർത്തി മധ്യവയസ്കന് നേരെ ആക്രമണം: 3 പേർക്കെതിരെ കേസ്

> **Lead Summary:** **പഴയങ്ങാടി; **ഗൃഹപ്രവേശന ചടങ്ങ് നടക്കുന്ന വീട്ടിൽ വെച്ച് ബഹളം വെച്ചത് ചോദ്യം ചെയ്ത വിരോധത്തിൽ സ്കൂട്ടറിൽ പോകുകയായിരുന്ന മധ്യവയസ്കനെ തടഞ്ഞു നിർത്തി തളളിയിട്ട് മർദ്ദിച്ചു. പരാതിയിൽ മൂന്ന് പേർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.

## Article Content

**പഴയങ്ങാടി; **ഗൃഹപ്രവേശന ചടങ്ങ് നടക്കുന്ന വീട്ടിൽ വെച്ച് ബഹളം വെച്ചത് ചോദ്യം ചെയ്ത വിരോധത്തിൽ സ്കൂട്ടറിൽ പോകുകയായിരുന്ന മധ്യവയസ്കനെ തടഞ്ഞു നിർത്തി തളളിയിട്ട് മർദ്ദിച്ചു. പരാതിയിൽ മൂന്ന് പേർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.

മാട്ടൂൽ നോർത്ത് കാവിലെ പറമ്പിലെ കുനിമൽ ബാലകൃഷ്ണൻ്റെ (61) പരാതിയിലാണ് പ്രദേശവാസികളായ സജീഷ്, അഖിൽ, സൂരജ് എന്നിവർക്കെതിരെ കേസെടുത്ത് .ഇക്കഴിഞ്ഞ 3 ന് വൈകുന്നേരം 3.45 ഓടെയായിരുന്നു സംഭവം.

പരാതിക്കാരൻ പങ്കെടുത്ത ഗൃഹപ്രവേശന ചടങ്ങിൽ വെച്ച് യുവാക്കൾ ബഹളം വെച്ച് ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ പിന്നീട് സ്കൂട്ടറിൽ പോകവെ തടഞ്ഞു നിർത്തി തളളിയിട്ട ശേഷം ചവിട്ടുക യും മർദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതി. മർദ്ദനമേറ്റ പരാതിക്കാരൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120207/case-against-three)