---
title: "അനുജന്റെ കൂടെ നടക്കുന്നതിന് യുവാവിന് ജ്യേഷ്ഠന്റെ മർദ്ദനവും വധഭീഷണിയും"
english_title: "case against brother"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120085/case-against-brother"
published_at: "2023-06-06T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ec9c408204_download_(1).jfif"
keywords: []
---

# അനുജന്റെ കൂടെ നടക്കുന്നതിന് യുവാവിന് ജ്യേഷ്ഠന്റെ മർദ്ദനവും വധഭീഷണിയും

> **Lead Summary:** അനുജന്റെ കൂടെ നടക്കുന്നതായി ആരോപിച്ച് ജ്യേഷ്ഠന്‍ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. ചുഴലി മാവിലുംപാറയിലെ അത്തായക്കുന്നുമ്മല്‍ വീട്ടില്‍ എ.കെ.ജയകുമാറിന്റെ പരാതിയില്‍ പടപ്പേങ്ങാട്ടെ സജിത്ത് വെമ്മാണിക്കെതിരെയാണ് കേസ്.

## Article Content

അനുജന്റെ കൂടെ നടക്കുന്നതായി ആരോപിച്ച് ജ്യേഷ്ഠന്‍ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. ചുഴലി മാവിലുംപാറയിലെ അത്തായക്കുന്നുമ്മല്‍ വീട്ടില്‍ എ.കെ.ജയകുമാറിന്റെ പരാതിയില്‍ പടപ്പേങ്ങാട്ടെ സജിത്ത് വെമ്മാണിക്കെതിരെയാണ് കേസ്.

ജൂണ്‍-3 ന് രാത്രി 11 ന് പടപ്പേങ്ങാട് പാല്‍ സൊസൈറ്റിക്ക് സമീപം വെച്ചാണ് സംഭവം. സജിത്തിന്റെ അനുജന്‍ രജിത്തും ജയകുമാറും സുഹൃത്തുക്കളായതിനാല്‍ രജിത്തിനെം കാത്ത് നില്‍ക്കവെ നീ അവന്റെ കൂടെ നടക്കുമോടാ എന്ന് ചോദിച്ച് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120085/case-against-brother)