---
title: "കളക്ടറേറ്റ് അഡിഷണൽ സിവിൽ സ്റ്റേഷൻ പരിസരം  വൃത്തിയാക്കി വൃക്ഷത്തൈ  നട്ടു"
english_title: "environment day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120048/environment-day"
published_at: "2023-06-06T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647eaf469418b_1.jfif"
keywords: []
---

# കളക്ടറേറ്റ് അഡിഷണൽ സിവിൽ സ്റ്റേഷൻ പരിസരം  വൃത്തിയാക്കി വൃക്ഷത്തൈ  നട്ടു

> **Lead Summary:** ശുചിത്വകേരളം പരിപാടിയുടെ ഭാഗമായി കെ എസ് ഇ എസ് എ സംസ്ഥാനകമ്മിറ്റിയുടെ ആഹ്യാനപ്രകാരം കെ എസ് ഇ എസ് എ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 5 ന് തിങ്കളാഴ്ച കളക്ടറേറ്റ് അഡിഷണൽ സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കി. പരിപാടി കെ എസ് ഇ എസ് എ ജനറൽ സെക്രട്ടറി സന്തോഷ്‌കുമാർ കെ ഉൽഘാടനം ചെയ്തു.

## Article Content

ശുചിത്വകേരളം പരിപാടിയുടെ ഭാഗമായി കെ എസ് ഇ എസ് എ സംസ്ഥാനകമ്മിറ്റിയുടെ ആഹ്യാനപ്രകാരം കെ എസ് ഇ എസ് എ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 5 ന് തിങ്കളാഴ്ച കളക്ടറേറ്റ് അഡിഷണൽ സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കി. പരിപാടി കെ എസ് ഇ എസ് എ ജനറൽ സെക്രട്ടറി സന്തോഷ്‌കുമാർ കെ ഉൽഘാടനം ചെയ്തു.

പ്രസിഡന്റ്‌ വി സി സുകേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി രാജേഷ് കെ സ്വാഗതവും ജില്ല കമ്മിറ്റി അംഗം ബെൻഹർ കെ നന്ദിയും പറഞ്ഞു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സലിം കുമാർ ദാസ്, സംഘടന സംസ്ഥാന കൗൺസിലർമാരായ വി വി ഷാജി, എം ബി സുരേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തുടർന്ന് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിമുക്തി കോർഡിനേറ്റർ സുജിത്തിന്റെ സാന്നിധ്യത്തിൽ വൃക്ഷ തൈ നടുകയും ചെയ്തു. പരിപാടിയിൽ അഷറഫ് മലപ്പട്ടം ഉൾപെടെ 70ജീവനക്കാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120048/environment-day)