---
title: "ലോക പരിസ്ഥിതി ദിനം; ക്യാമ്പസുകളിൽ മുളയിടം പദ്ധതിയുമായി കെ.എസ്.യു "
english_title: "mulayidam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119996/mulayidam"
published_at: "2023-06-05T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ലോക പരിസ്ഥിതി ദിനം; ക്യാമ്പസുകളിൽ മുളയിടം പദ്ധതിയുമായി കെ.എസ്.യു 

> **Lead Summary:** ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുളയുടെ പ്രാധാന്യം പുതു തലമുറയിലേക്കും പൊതു സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ക്യാമ്പസുകളിൽ മുള നട്ട് പിടിപ്പിക്കുന്ന 'മുളയിടം' പദ്ധതിക്ക് കണ്ണൂർ എസ്.എൻ കോളേജിൽ തുടക്കമായി.

## Article Content

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുളയുടെ പ്രാധാന്യം പുതു തലമുറയിലേക്കും പൊതു സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ക്യാമ്പസുകളിൽ മുള നട്ട് പിടിപ്പിക്കുന്ന 'മുളയിടം' പദ്ധതിക്ക് കണ്ണൂർ എസ്.എൻ കോളേജിൽ തുടക്കമായി.

പരിപാടിയുടെ ജില്ലാ തല ഉദ്‌ഘാടനം യൂത്ത് കോൺഗ്രസ്‌ ആക്ടിങ് ജില്ലാ പ്രസിഡന്റ്‌ രാഹുൽ വെച്ചിയോട്ട് നിർവ്വഹിച്ചു.നാളെയുടെ കാലത്ത് പ്രതീക്ഷയോടെ കാണാൻ കഴിയുന്ന സസ്യമാണ് മുളയെന്നും ഓക്സിജൻ ഹബ്ബായി പ്രവർത്തിക്കുന്ന മുളയെ സമൂഹം കൃത്യമായി മനസിലാക്കണമെന്നും അതിന്റെ പരിപാലനത്തിനായി വിദ്യാർത്ഥി സമൂഹം മുന്നിട്ടിറങ്ങണമെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിച്ച രാഹുൽ വെച്ചിയോട്ട് പറഞ്ഞു.

കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ എം.സി അതുൽ അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ പ്രസിഡന്റുമാരായ ഹരികൃഷ്ണൻ പാളാട്,അഷിത്ത് അശോകൻ,എസ്.എൻ കോളേജ് യൂണിറ്റ് പ്രസിഡന്റ്‌ മുഹമ്മദ്‌ റിസ്വാൻ സി എച്ച്,സൂര്യതേജ് എ.എം,ആൽബിൻ മത്തായി,അംബിക പി,ആവണി പ്രസാദ്,ഹരികൃഷ്ണൻ പൊറോറ,അമൽ സാജ് പി,ശ്രീരാഗ് കെ,പ്രകീർത്ത് മുണ്ടേരി,അഭിജിത്ത് കാപ്പാടാൻ,ധനുഷ് സത്യൻ,ദേവകുമാർ പി,നിഹാൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119996/mulayidam)