---
title: "കണ്ണൂർ ടൗണിൽ ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ"
english_title: "two arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119936/two-arrested"
published_at: "2023-06-05T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647dee58def7c_news-card-Recovered.jpg"
keywords: []
---

# കണ്ണൂർ ടൗണിൽ ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ ടൗണിൽ ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.കാഞ്ഞങ്ങാട് വേറ്റുമ്മൽ സ്വദേശി കെ ഷബീർ,കുറ്റ്യാടി പാതിര പറ്റ സ്വദേശി പി അൽത്താഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കണിച്ചാർ പൂളക്കുറ്റി സ്വദേശി വടക്കേത്ത് വിഡി ജിന്റോയാണ് ഇന്ന് പുലർച്ചെ കുത്തേറ്റ് മരിച്ചത്.നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവറായിരുന്ന ജിന്റോയുടെ കാലിന് വെട്ടേറ്റു. പിടിച്ചുപറി ലക്ഷമിട്ട് ലോറിയിൽ കിടന്നുറങ്ങുന്ന ജിന്റോയെ ആക്രമിക്കുകയായിരുന്നു. എതിർത്തപ്പോളാണ് ജിന്റോയെ കുത്തിയത്. കഞ്ചാവ് കേസ് ഉൾപ്പെടെ എട്ടോളം കേസുകളിൽ പ്രതികളാണ് ഇവർ. 

## Article Content

കണ്ണൂർ ടൗണിൽ ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.കാഞ്ഞങ്ങാട് വേറ്റുമ്മൽ സ്വദേശി കെ ഷബീർ,കുറ്റ്യാടി പാതിര പറ്റ സ്വദേശി പി അൽത്താഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കണിച്ചാർ പൂളക്കുറ്റി സ്വദേശി വടക്കേത്ത് വിഡി ജിന്റോയാണ് ഇന്ന് പുലർച്ചെ കുത്തേറ്റ് മരിച്ചത്.നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവറായിരുന്ന ജിന്റോയുടെ കാലിന് വെട്ടേറ്റു. പിടിച്ചുപറി ലക്ഷമിട്ട് ലോറിയിൽ കിടന്നുറങ്ങുന്ന ജിന്റോയെ ആക്രമിക്കുകയായിരുന്നു. എതിർത്തപ്പോളാണ് ജിന്റോയെ കുത്തിയത്. കഞ്ചാവ് കേസ് ഉൾപ്പെടെ എട്ടോളം കേസുകളിൽ പ്രതികളാണ് ഇവർ. 

തുടര്‍ന്ന് ഓടിയ ജിന്റോ റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു കണ്ണൂര്‍ എസ്പി ഓഫീസിനും ക്രൈംബ്രാഞ്ച് ഓഫീസിനും സമീപത്തുവെച്ചാണ് സംഭവം. എസിപി ടികെ രത്നകുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ പി എ ബിനുമോഹനും സ്ക്വാഡുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പിടിച്ചു പറി ലക്ഷ്യമിട്ടായിരുന്നു ആക്രമണം.കൊലപാതകം നടന്ന് മണിക്കൂറുകൾക്കകമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

എസ് ഐ നസീബ്, എ എസ് ഐ അജയൻ രഞ്ജിത്, ഷാജി, എസ് സി പി ഓ നാസർ, ഷൈജു, രാജേഷ് എന്നിവരും സ്‌ക്വാഡിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119936/two-arrested)