---
title: "കെ സന്തോഷ്‌ വീണ്ടും സി പി എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു "
english_title: "k santhosh is selected in cpm thalipparamb area committee secratary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11987/k-santhosh-is-selected-in-cpm-thalipparamb-area-committee-secratary"
published_at: "2021-11-21T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619a252c22a0b_news card-Recovered.jpg"
keywords: []
---

# കെ സന്തോഷ്‌ വീണ്ടും സി പി എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു 

> **Lead Summary:** **തളിപ്പറമ്പ്: **കെ.സന്തോഷിനെ വീണ്ടും സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്നലെയും ഇന്നുമായി കൂവോട് പി.വാസുദേവന്‍ നഗറില്‍ നടന്ന സി.പി.എം. തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിലാണ് സന്തോഷിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

## Article Content

**തളിപ്പറമ്പ്: **കെ.സന്തോഷിനെ വീണ്ടും സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്നലെയും ഇന്നുമായി കൂവോട് പി.വാസുദേവന്‍ നഗറില്‍ നടന്ന സി.പി.എം. തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിലാണ് സന്തോഷിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

കഴിഞ്ഞ വര്‍ഷം പി.മുകുന്ദന്‍ ആന്തൂര്‍ നഗരസഭാ ചെയര്‍മാനായപ്പോഴാണ് സന്തോഷ് ഏരിയാ സെക്രട്ടറിയായത്.

ഏരിയാ കമ്മറ്റിയിലേക്ക് പുതുതായി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രന്‍, എന്‍.അനൂപ്, ഷിബിന്‍ കാനായി, വി.സതീദേവി, പി.കെ.കുഞ്ഞിരാമന്‍ എന്നിവരെ തെരഞ്ഞെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11987/k-santhosh-is-selected-in-cpm-thalipparamb-area-committee-secratary)