---
title: "പോക്സോ കേസിലെ പ്രതി തീ കൊളുത്തി മരിച്ച നിലയിൽ"
english_title: "pocso case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119826/pocso-case"
published_at: "2023-06-05T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d9f43daf91_Untitled-2-web.jpg"
keywords: []
---

# പോക്സോ കേസിലെ പ്രതി തീ കൊളുത്തി മരിച്ച നിലയിൽ

> **Lead Summary:** **കൂത്തുപറമ്പ്;** പോക്സോ കേസിലെ പ്രതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.രാജൻ എന്ന ധർമ്മരാജൻ്റെ മൃതദേഹമാണ് കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കൈതേരി കണ്ടംകുന്ന് ബേങ്കിന് സമീപം ഇന്ന് പുലർച്ചെയാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്.

## Article Content

**കൂത്തുപറമ്പ്;** പോക്സോ കേസിലെ പ്രതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.രാജൻ എന്ന ധർമ്മരാജൻ്റെ മൃതദേഹമാണ് കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കൈതേരി കണ്ടംകുന്ന് ബേങ്കിന് സമീപം ഇന്ന് പുലർച്ചെയാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.20 21 ൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119826/pocso-case)